HOME
DETAILS

ഭർത്താവിന്റെ അച്ഛനെതിരെ പോക്സോ പരാതി; മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലിസ് നടപടി സ്വീകരിച്ചില്ല; മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും

  
Web Desk
September 19 2025 | 13:09 PM

pocso complaint against husbands father in alappuzha police inaction prompts human rights commission probe

ആലപ്പുഴ: ഭർത്താവിന്റെ അച്ഛനെൻ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പോക്സോ പരാതിയിൽ പൊലിസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കേരള മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തും. ചേർത്തല അരൂക്കുറ്റി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. പരാതിക്കാരിയുടെയോ കുട്ടിയുടെയോ മൊഴി പോലും പൊലിസ് എടുത്തിട്ടില്ലെന്നും കുട്ടിയെ യാതൊരു വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടില്ലെന്നും യുവതി ആരോപിച്ചു.

മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത പുറപ്പെടുവിച്ച ഉത്തരവിൽ, പരാതി ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ശരിയായ അന്വേഷണം അനിവാര്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കി. കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനോട് നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഭർത്താവിന്റെ വീട്ടുകാർക്കെതിരെ മറ്റ് ആരോപണങ്ങളും

2015-ൽ വിവാഹിതയായ പരാതിക്കാരി, ഭർത്താവിന്റെ വീട്ടുകാർ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി പരാതിയിൽ ആരോപിക്കുന്നു. 2023 ഡിസംബർ 11-ന് ഭർത്താവിന്റെ പിതാവ് തന്നെ ശാരീരികമായി കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നും, ഇതേ വ്യക്തി 2024 ജൂൺ 26-ന് തന്റെ മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. ഈ സംഭവത്തെ തുടർന്ന് മായിത്തറ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ പരാതി മണ്ണഞ്ചേരി പൊലിസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തെങ്കിലും, പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.

കൂടാതെ, കേസിൽ നിന്ന് പിന്മാറാൻ ഒരു പൊലിസുകാരി ആവശ്യപ്പെട്ടതായും, 2024 ജൂലൈ 1-ന് ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ എസ്.പി. മോശമായി പെരുമാറിയതായും യുവതി ആരോപിക്കുന്നു.

പൊലിസിന്റെ റിപ്പോർട്ടും വിവാദം

മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഭർതൃഗൃഹത്തിൽ പരാതിക്കാരിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് പൂച്ചാക്കൽ പൊലിസ് ക്രൈം 797/2024 നമ്പറിൽ കേസെടുത്തിട്ടുണ്ടെന്നും, ഈ കേസ് ചേർത്തല കോടതിയുടെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, പരാതിക്കാരിയുടെ മകളെ ഭർത്താവിന്റെ അച്ഛൻ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും, കുട്ടിയെ ഭർത്താവിന് വിട്ടുനൽകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പൊലിസിന്റെ റിപ്പോർട്ട് വാദിക്കുന്നു. എന്നാൽ, ഈ റിപ്പോർട്ട് തെറ്റാണെന്ന് പരാതിക്കാരി വാദിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ

Kerala
  •  4 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു

International
  •  4 hours ago
No Image

സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  4 hours ago
No Image

'SIR' കേരളം സജ്ജമോ? 

Kerala
  •  5 hours ago
No Image

കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത

Kerala
  •  5 hours ago
No Image

ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം

Kerala
  •  5 hours ago
No Image

കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും

Kerala
  •  5 hours ago
No Image

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും

Kerala
  •  6 hours ago
No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  13 hours ago
No Image

കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Kerala
  •  13 hours ago