
വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ

മലപ്പുറം: വോട്ടർപട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കുന്നതു വഴി വിദേശത്ത് പൗരത്വവും ഇന്ത്യയിൽ വോട്ടവകാശവമില്ലാതാവുന്നവരിൽ ഏറെയും ഗൾഫ് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളൊഴികെ വിദേശത്തു ജോലി ചെയ്യുന്നവർ ഏറെപേരും ആ രാജ്യത്ത് പൗരത്വം നേടിയവരാണ്.
എന്നാൽ ഗൾഫ് രാജ്യങ്ങളിലുള്ളവരിലധികവും തൊഴിലിനു ശേഷം നാട്ടിലേക്കു മടങ്ങാനുദ്ദേശിക്കുന്നവരാണ്. ഇവർക്ക് നാട്ടിലും തൊഴിൽ ചെയ്യുന്ന വിദേശത്തും നിലനിൽപ്പുണ്ടാവാത്ത അവസ്ഥയാണുണ്ടാവുകയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. 2024ലെ കണക്കുപ്രകാരം പ്രവാസി വോട്ടർമാരിലും വോട്ടുചെയ്യാനെത്തിയവരിലും ഭൂരിഭാഗവും മലയാളികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പറയുന്നു.
1,19,374 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 75 ശതമാനവും (89,839) മലയാളികളാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 19,500 പേരാണ് കൂടുതലായി കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. എന്നാൽ 2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 22 ലക്ഷത്തിലേറെ കേരളീയരാണ് വിദേശ രാജ്യങ്ങളിലുള്ളത്. 30 ലക്ഷത്തോളം പേർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. ശേഷിക്കുന്നവർക്ക് വോട്ടില്ല. കേരളത്തിനു പുറത്ത് കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, അസം, ബിഹാർ, ഗോവ എന്നിവടങ്ങളിൽ ഒരു പ്രവാസികൾ പോലും വോട്ടുരേഖപ്പെടുത്തിയില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ പ്രവാസി വോട്ടർമാരായുള്ളത് 2087 പേർ മാത്രമാണ്.
വിദേശത്തുനിന്ന് വോട്ട് ചേർത്തവരും പടിക്കുപുറത്തോ?
പ്രവാസികൾക്ക് വിദേശത്തുനിന്ന് വോട്ടുചേർത്ത് പട്ടികയിൽ ഇടംപിടിക്കാൻ അവസരം നൽകിയിരുന്നു. ഇവർ ആദ്യം ഓൺലൈൻ അപേക്ഷയാണ് നൽകേണ്ടിയിരുന്നത്. ശേഷം അതതു തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് ബന്ധപ്പെട്ട രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡായോ നേരിട്ടോ നൽകണം. ഓൺലൈൻ അപേക്ഷ, പാസ്പോർട്ടിന്റെ കോപ്പി, വിസയുടെ കോപ്പി എന്നിവയാണ് സ്വയം സാക്ഷ്യപ്പെടുത്തി നൽകേണ്ടത്. ഈ അപേക്ഷകളിലെ മേൽവിലാസത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ പരിശോധന നടത്തിയാൽ തന്നെ ഇവർ പ്രവാസി വോട്ടർപട്ടികയിൽ ഉൾപ്പെടും. എന്നാൽ പലരും ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും സമയത്തിന് രേഖകൾ ഹാജരാക്കിയില്ല. ഇതോടെയാണ് വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്.
പ്രവാസി വോട്ട് ചേർത്തവർ നാട്ടിലില്ലെങ്കിലും പട്ടികയിൽനിന്ന് പുറത്താവില്ല. എന്നാൽ പ്രവാസി വോട്ടല്ലാതെ ചേർത്ത ഒരാൾ പിന്നീട് ആറു മാസത്തിനുശേഷം വിദേശത്തു പോയാൽ ഹിയറിങ് സമയത്ത് സ്ഥലത്തില്ലെന്ന കാരണത്താൽ പട്ടികയിൽനിന്ന് പുറത്താകും. എന്നാൽ ഇവരുടെ വീടുകൾ പരിശോധിച്ച് ആളില്ലെന്ന കാരണത്താൽ വോട്ട് നിഷേധിച്ചാൽ പ്രവാസികൾ കൂട്ടത്തോടെ പുറത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ
Kerala
• 5 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 5 hours ago
സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 6 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 6 hours ago
കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത
Kerala
• 6 hours ago
ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
Kerala
• 7 hours ago
കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും
Kerala
• 7 hours ago
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
Kerala
• 7 hours ago
ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം
Cricket
• 14 hours ago
കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു
Kerala
• 15 hours ago
ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ
uae
• 15 hours ago
ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ
National
• 15 hours ago
ബഹിഷ്കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്
uae
• 16 hours ago
ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം
National
• 16 hours ago
അൽ-അഖ്സ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്റാഈൽ; സയണിസ്റ്റ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം
International
• 17 hours ago
ഒരിടത്ത് ഐപിഎസ് ഓഫീസർ,മറ്റൊരിടത്ത് ഐഎഎസ് ഓഫീസർ; വിവാഹ തട്ടിപ്പ് വീരൻ കൊച്ചിയിൽ പിടിയിൽ
crime
• 17 hours ago
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ വർദ്ധിക്കുന്നു: ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചാവക്കാട് സ്വദേശി
Kerala
• 17 hours ago
ഇന്ത്യൻ ടീമിലെ രോഹിത്തിന്റെ പകരക്കാരൻ അവനാണ്: മുഹമ്മദ് കൈഫ്
Cricket
• 18 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ
Cricket
• 16 hours ago
2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്
uae
• 16 hours ago
തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു
Kerala
• 16 hours ago