
അൽ-അഖ്‌സ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്റാഈൽ; സയണിസ്റ്റ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം

ജറുസലേം : സെപ്റ്റംബർ 19-ന് വെള്ളിയാഴ്ച പ്രാർത്ഥനാ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെ അൽ-അഖ്‌സ പള്ളിയിലെ ഇമാമായ ഷെയ്ഖ് മുഹമ്മദ് സാരന്ദയെ ഇസ്റാഈൽ അധിനിവേശ സേന അറസ്റ്റ് ചെയ്തു. വിശദീകരണമില്ലാതെ സരന്ദയെ ജറുസലേമിലെ ഒരു ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി പ്രാദേശിക വൃത്തങ്ങൾ വഫ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
പിന്നീട് അദ്ദേഹത്തെ വിട്ടയച്ചെങ്കിലും അൽ-അഖ്‌സ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു ആഴ്ചത്തേക്ക് വിലക്കുകയും നിയന്ത്രണം അവസാനിച്ചുകഴിഞ്ഞാൽ വീണ്ടും ഹാജരാകാൻ ഉത്തരവിടുകയും ചെയ്തതോടെ ഇത് നീട്ടാൻ സാധ്യതയുണ്ടെന്ന് ആശങ്ക ഉയർന്നതായി ഷെഹാബ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്റാഈൽ അധിനിവേശ സേന ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ജറുസലേമിലെ മതനേതാക്കൾക്കെതിരെ ഇസ്റാഈൽ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ്. പുണ്യസ്ഥലമായ അൽ അഖ്സ പള്ളിക്കുമേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്.
രാവിലെ ആയിരക്കണക്കിന് ഇസ്റാഈലി കുടിയേറ്റക്കാർ കനത്ത സൈനിക സംരക്ഷണത്തിൽ അൽ-അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറിയിരുന്നു. അതേസമയം വെസ്റ്റ് ബാങ്കിലുടനീളം ഇസ്റാഈൽ അധിനിവേശ സേന റെയ്ഡുകൾ നടത്തി മുൻ തടവുകാർ ഉൾപ്പെടെ നിരവധി ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു.
അൽ-അഖ്‌സയിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് പലപ്പോഴും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. പള്ളി കവാടങ്ങളിലും പഴയ നഗരത്തിലുടനീളവും സായുധ സേനയെ വിന്യസിച്ചാണ് സയണിസ്റ്റുകൾ മുസ് ലിംകളുടെ പ്രാർത്ഥന തടസ്സപ്പെടുത്താൻ ശ്രമിക്കാറുള്ളത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.
Israeli forces arrested the Imam of Al-Aqsa Mosque in Jerusalem, imposing a one-week ban on his entry to the holy site, sparking widespread protests against perceived Zionist aggression. The incident, following Friday prayers, has heightened tensions in the region, with activists condemning the move as an attack on religious freedom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 4 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 4 hours ago
സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 4 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 4 hours ago
കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത
Kerala
• 5 hours ago
ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
Kerala
• 5 hours ago
കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും
Kerala
• 5 hours ago
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
Kerala
• 6 hours ago
ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം
Cricket
• 12 hours ago
കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു
Kerala
• 13 hours ago
ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ
uae
• 13 hours ago
ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ
National
• 13 hours ago
ബഹിഷ്കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്
uae
• 14 hours ago
ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം
National
• 14 hours ago
ഒരിടത്ത് ഐപിഎസ് ഓഫീസർ,മറ്റൊരിടത്ത് ഐഎഎസ് ഓഫീസർ; വിവാഹ തട്ടിപ്പ് വീരൻ കൊച്ചിയിൽ പിടിയിൽ
crime
• 15 hours ago
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ വർദ്ധിക്കുന്നു: ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചാവക്കാട് സ്വദേശി
Kerala
• 15 hours ago
ഇന്ത്യൻ ടീമിലെ രോഹിത്തിന്റെ പകരക്കാരൻ അവനാണ്: മുഹമ്മദ് കൈഫ്
Cricket
• 16 hours ago
മണിപ്പൂരിൽ അസം റൈഫിൾസ് സംഘത്തിന്റെ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു; ഒരു ജവാൻ കൊല്ലപ്പെട്ടു, മൂന്നു പേർക്ക് പരുക്ക്
National
• 16 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ
Cricket
• 14 hours ago
2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്
uae
• 15 hours ago
തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു
Kerala
• 15 hours ago