
ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ

കണ്ണൂർ: തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ മരുന്നുവ്യാപാരത്തിലൂടെ വഞ്ചിതരായി ആയിരങ്ങൾ. ഒാൺലൈൻ പരസ്യങ്ങളിലൂടെയുള്ള മരുന്ന് വിൽപ്പന വർധിച്ചുവരുന്നുണ്ടെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപരസ്യങ്ങൾക്ക് തടയിടാൻ ഓപ്പറേഷൻ മാജിക്-ആഡ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 25 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ രോഗാവസ്ഥകൾക്ക് ഫലപ്രദമാണെന്ന പരസ്യത്തിലൂടെയാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. പലപ്പോഴും മരുന്നുകൾ ഉപയോഗിച്ച് അസുഖം മൂർഛിച്ച ശേഷമാണ് ഇവർ ഡോക്ടറെ സമീപിക്കുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുതെന്ന് നിരന്തരം നിർദേശം നൽകുമ്പോഴും പലരും ഓൺലൈൻ മരുന്ന് മാഫിയകളുടെ കെണിയിൽ വീഴുകയാണ്.
ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമെഡീസ് ഒബ്ജക്ഷണബിൾ അഡ്വർടൈസ്‌മെന്റ് ആക്ട് പ്രകാരം കാൻസർ, പ്രമേഹം, അപ്‌സമാരം, ഹൃദ്രോഗം, കുഷ്ടം, വന്ധ്യത, ലൈംഗിക അസുഖങ്ങൾ തുടങ്ങി 54 ഇനം രോഗാവസ്ഥകൾ ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന് അവകാശപ്പെട്ട് മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ആയുർവേദ ചേരുവകൾ ഉപയോഗിച്ച് എഫ്.എസ്.എസ്.എ.ഐ ലൈസൻസുകളിൽ മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ മരുന്നുകൾ വ്യാപകമായി വിൽപന നടത്തുന്നുണ്ട്. ഇത് ഓപ്പറേഷൻ മാജിക്-ആഡ് റെയ്ഡിലൂടെ കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും പത്രങ്ങളിലും പരസ്യം നൽകിയാണ് വിൽപന. സ്‌കിൻ സംബന്ധമായ അസുഖങ്ങൾ, മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള പൊടിക്കെകൾ, മുടി വളരാനുള്ള മരുന്നുകൾ, പേശീവേദന പൂർണമായും മാറാനുള്ള ഗുളികകൾ തുടങ്ങി നിരവധി മരുന്നുകളാണ് ഓൺലൈനിലൂടെ വിൽപന കൊഴുക്കുന്നത്. ജിമ്മുകളിൽ അനബോളിക് സ്റ്റിറോയിഡുകൾ ഉൾപ്പെടെയുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ശരീര സൗന്ദര്യ എന്ന പേരിൽ അമ്പതോളം ജിമ്മുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ ചില മരുന്നുകൾ കഴിക്കാൻ പാടില്ല. ഓൺലൈൻ വഴി ഓർഡർ ചെയ്യുമ്പോൾ ഇതൊന്നും അന്വേഷിക്കാറില്ല. വ്യാജ മരുന്നുകൾ വിൽക്കുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ മറയാക്കുന്നുണ്ട്. കാലാവധി കഴിയാറായ മരുന്നുകൾ വിലക്കുറവിൽ വിറ്റ് ഒഴിവാക്കാനും ചിലർ ഓൺലൈനുകളെ ഉപയോഗിക്കുന്നുണ്ട്.
ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് ആക്ട് 1940, ഡ്രഗ്സ് റൂൾസ് 1945 പ്രകാരം ഓൺലൈൻ മരുന്നു വ്യാപാരം നിയമാധിഷ്ഠിതമല്ല. അതിനാൽ ഇത്തരം
വ്യാപാരം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരേ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാപാരം നടത്തുന്ന ഇന്ത്യാ മാർട്ട്, നെറ്റമെജ്, 1എംജി തുടങ്ങിയ വെബ്‌സൈറ്റുകൾ വഴി മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോ ബില്ലുകളോ നൽകാതെ വിൽപ്പന നടത്തുന്ന സാഹചര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 5 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 5 hours ago
സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 6 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 6 hours ago
കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത
Kerala
• 6 hours ago
ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
Kerala
• 7 hours ago
കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും
Kerala
• 7 hours ago
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
Kerala
• 7 hours ago
ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം
Cricket
• 14 hours ago
കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു
Kerala
• 15 hours ago
ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ
uae
• 15 hours ago
ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ
National
• 15 hours ago
ബഹിഷ്കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്
uae
• 15 hours ago
ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം
National
• 16 hours ago
അൽ-അഖ്സ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്റാഈൽ; സയണിസ്റ്റ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം
International
• 17 hours ago
ഒരിടത്ത് ഐപിഎസ് ഓഫീസർ,മറ്റൊരിടത്ത് ഐഎഎസ് ഓഫീസർ; വിവാഹ തട്ടിപ്പ് വീരൻ കൊച്ചിയിൽ പിടിയിൽ
crime
• 17 hours ago
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ വർദ്ധിക്കുന്നു: ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചാവക്കാട് സ്വദേശി
Kerala
• 17 hours ago
ഇന്ത്യൻ ടീമിലെ രോഹിത്തിന്റെ പകരക്കാരൻ അവനാണ്: മുഹമ്മദ് കൈഫ്
Cricket
• 17 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ
Cricket
• 16 hours ago
2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്
uae
• 16 hours ago
തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു
Kerala
• 16 hours ago