HOME
DETAILS

ദുബൈയില്‍ ലോക സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന് ബുധനാഴ്ച തുടക്കം; ഞെട്ടിക്കുന്ന മോഡലുകള്‍

  
Web Desk
September 22 2025 | 02:09 AM

Dubai gears up for Global Self-Driving Transport Congress and Challenge

ദുബൈ: ഭാവി ഗതാഗത സംവിധാനങ്ങളില്‍ മുന്നേറ്റ സ്ഥാനത്തുള്ള തങ്ങളുടെ പങ്ക് ദുബൈ ആവര്‍ത്തിച്ചുറപ്പിച്ച്, ഓട്ടോണമസ് മൊബിലിറ്റിയെക്കുറിച്ചുള്ള ലോകത്തെ ഏറ്റവും വമ്പന്‍ സംഗമത്തിന് ആതിഥേയത്വം വഹിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ്. ദുബൈ വേള്‍ഡ് കോണ്‍ഗ്രസിന്റെയും ചലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ടിന്റെയും നാലാം പതിപ്പ് ഈ മാസം 24ന് ബുധനാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കും. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത്.

ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സംഘടിപ്പിക്കുന്ന ഈ പരിപാടി 'റീഡിഫൈനിംഗ് മൊബിലിറ്റി...ദി പാത്ത് ടു ഓട്ടോണമി' എന്ന പ്രമേയത്തിലാണ് നടക്കുക. കൂടാതെ, സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ, നഗര മൊബിലിറ്റി, സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

50 പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന എക്‌സിബിഷന്‍

വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, അത്യാധുനിക സാങ്കേതിക വിദ്യാ ഡെവലപര്‍മാര്‍ എന്നിവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള 3,000ത്തിലധികം പേര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും.

ചര്‍ച്ചകളിലും സെമിനാറുകളിലുമായി 80ലധികം പ്രഭാഷകര്‍ വേദിയിലെത്തും. അതേസമയം 50 പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന എക്‌സിബിഷനില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ മുന്നേറ്റങ്ങള്‍ എടുത്തു കാട്ടും.

ബൈഡു അപ്പോളോ ഇന്റര്‍നാഷണല്‍, ഊബര്‍, പോണി.ഐ, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) തുടങ്ങിയ വന്‍കിട കമ്പനികള്‍ പ്രദര്‍ശകരില്‍ ഉള്‍പ്പെടുന്നു. 2026ഓടെ ദുബൈയില്‍ വിന്യസിക്കപ്പെടുന്ന സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ അനുഭവിക്കാനുള്ള അവസരവും സന്ദര്‍ശകര്‍ക്ക് ഇവിടെ ലഭിക്കുന്നതാണ്.
'സ്മാര്‍ട്ട് മൊബിലിറ്റിയുടെ ഭാവി നയിക്കുന്നതിനും, നവീകരണത്തില്‍ ആഗോള സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ദുബൈയുടെ യാത്രയിലെ നിര്‍ണായക ചുവടുവയ്പ്പാണ് കോണ്‍ഗ്രസും ചലഞ്ചും' അദ്ദേഹം പറഞ്ഞു.


'ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമായി ദുബൈയെ സ്ഥാപിക്കാനും സമൂഹ ക്ഷേമം വര്‍ധിപ്പിക്കുന്ന തരത്തില്‍ അതിന്റെ മൊബിലിറ്റി ആവാസ വ്യവസ്ഥയുടെ സുസ്ഥിരത ശക്തിപ്പെടുത്താനുമുള്ള വിവേകപൂര്‍ണമായ ഭരണ നേതൃത്വത്തിന്റെ ദര്‍ശനത്തെ ഈ ആഗോള പരിപാടി പ്രതിഫലിപ്പിക്കുന്നുവെന്ന് അല്‍ തായര്‍ അഭിപ്രായപ്പെട്ടു. 2030ഓടെ ദുബൈയിലെ എല്ലാ യാത്രകളുടെയും 25% സെല്‍ഫ് ഡ്രൈവിംഗ് യാത്രകളാക്കി മാറ്റാന്‍ ശ്രമിക്കുന്ന എമിറേറ്റിന്റെ സ്മാര്‍ട്ട് സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി നടപ്പിലാക്കാനുള്ള ആര്‍.ടി.എയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത് അദ്ദേഹം വിശദീകരിച്ചു.
'ദുബൈ ഓട്ടോണമസ് ട്രാന്‍സ്‌പോര്‍ട്ട് സോണ്‍' എന്ന പ്രമേയത്തില്‍ ഈ വര്‍ഷം നടന്ന ദുബൈ വേള്‍ഡ് ചലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ടാണ് കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മത്സരം ശ്രദ്ധേയമായ അന്താരാഷ്ട്ര താല്‍പര്യം ആകര്‍ഷിച്ചു. അപേക്ഷകള്‍ 170 % കവിഞ്ഞു.

അവസാന റൗണ്ടില്‍ അഞ്ച് മത്സരാര്‍ത്ഥികള്‍ 

നാല് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യങ്ങളും ഒരു കമ്പനിയും ഉള്‍പ്പെടെ അവസാന റൗണ്ടില്‍ അഞ്ച് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ സുഗമമായി സംയോജിപ്പിക്കുന്ന മാതൃകാ നഗര ജില്ല രൂപകല്‍പന ചെയ്യാനുള്ള ചുമതല ഓരോരുത്തരും ഏറ്റെടുക്കും.

ഫൈനലിസ്റ്റുകള്‍:
വീ റൈഡ്/ഡ്യൂഷ് ബാന്‍ കണ്‍സോര്‍ഷ്യം (ചൈന, ജര്‍മനി),

ബ്രൈറ്റ് ഡ്രൈവ്/ആല്പ് ലാബ്/ഷിപ്‌ടെക്/സീ ബബ്ള്‍സ് കണ്‍സോര്‍ഷ്യം (സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യു.എ.ഇ, ഓസ്ട്രിയ),

ഓര്‍കബോട്ട്/പിക് മൂവിങ്/ഹെറിയറ്റ് വാട്ട്

യൂണിവേഴ്‌സിറ്റി കണ്‍സോര്‍ഷ്യം (യു.എ.ഇ, ചൈന),

സുറാ/ആര്‍തി കണ്‍സോര്‍ഷ്യം (ഓസ്ട്രിയ),

സിലോസ് ടെക്‌നോളജി (സിംഗപ്പൂര്‍, ചൈന).

വിജയികളെ ഉദ്ഘാടന ദിനത്തില്‍ ആദരിക്കും

ഈ ടീമുകള്‍ കര്‍ശന സാങ്കേതിക അവലോകനങ്ങള്‍, ഫീല്‍ഡ് ട്രയലുകള്‍, ബിസിനസ് പ്ലാന്‍ വിലയിരുത്തലുകള്‍ എന്നിവയ്ക്ക് വിധേയമായി വിജയികളെ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ദിനത്തില്‍ ആദരിക്കും.

ദീവ മാനേജിംഗ് ഡയരക്ടറും സി.ഇ.ഒയുമായ സഈദ് അല്‍ തായര്‍, ലോകത്തിലെ ആദ്യ ചീഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫിസര്‍ സൂല്‍ റാഷിദി എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ നിരവധി പ്രഭാഷകര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. വടക്കേ അമേരിക്കന്‍ ടെക് കമ്പനികളില്‍ മുതിര്‍ന്ന പദവികള്‍ വഹിച്ചിട്ടുള്ള റാഷിദി ഉദ്ഘാടന സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തും.

ബെര്‍ക്ലി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 40 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജികളെക്കുറിച്ചുള്ള ആഗോള വിദഗ്ധനായ ഡോ. സ്റ്റീവന്‍ ഷ്‌ലാഡോവര്‍, പോര്‍ഷെ കമ്പനിയായ എം.എച്ച്.പി അസോസിയേറ്റ് പാര്‍ട്ണറും ഓട്ടോണമസ് ഡ്രൈവിംഗ് സോഫ്റ്റ്‌വെയറില്‍ സ്‌പെഷ്യലിസ്റ്റുമായ അഗസ്റ്റിന്‍ ഫ്രീഡല്‍, രാജ്യാന്തര പ്രമുഖ ഇന്നവേറ്ററും നാസ ഇന്നവേഷന്‍ ടീം അംഗവുമായ ഡാന്‍ റൂസ്ഗാര്‍ഡ് എന്നിവരാണ് മറ്റ് പ്രശസ്ത പ്രഭാഷകര്‍.

കോണ്‍ഗ്രസിലൂടെയും ചലഞ്ചിലൂടെയും ഓട്ടോണമസ് മൊബിലിറ്റിക്കുള്ള ലിവിംഗ് ലബോറട്ടറിയായി ദുബൈയെ സ്ഥാപിക്കാന്‍ ആര്‍.ടി.എ ലക്ഷ്യമിടുന്നു. ഗതാഗത ചെലവ് കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കാനുമുള്ള നഗരത്തിന്റെ ദീര്‍ഘ കാല തന്ത്രത്തെ ഈ സംരംഭം നേരിട്ട് പിന്തുണയ്ക്കുന്നു.

കോണ്‍ഗ്രസ് ആന്‍ഡ് ദി ചലഞ്ച് വഴി നൂതന സാങ്കേതിക വിദ്യകള്‍, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, ഉയര്‍ന്ന റോഡ് സുരക്ഷ എന്നിവയില്‍ അധിഷ്ഠിതമായ ഭാവി ഗതാഗത സംവിധാനങ്ങളിലേക്കുള്ള ദുബൈയുടെ പരിവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന്, സ്വയംഭരണ മൊബിലിറ്റി മേഖലയിലെ പ്രമുഖ ആഗോള കമ്പനികളെയും സര്‍വകലാശാലകളെയും പ്രത്യേക ഗവേഷണ സ്ഥാപനങ്ങളെയും ആകര്‍ഷിക്കാന്‍ ആര്‍.ടി.എ ലക്ഷ്യമിടുന്നു. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനും; വ്യവസായ നേതാക്കള്‍, വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ക്കിടയില്‍ അറിവിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി വേദി നല്‍കുന്നു.

ആഗോള വിദഗ്ധരെ വിളിച്ചു കൂട്ടി സ്വയം പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യകളുടെ യഥാര്‍ത്ഥ പ്രയോഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ദുബൈ നവീകരണത്തിന്റെ കേന്ദ്രമെന്ന നിലയിലും ചലനാത്മകതയുടെ ഭാവി പുനര്‍നിര്‍വചിക്കാന്‍ ദൃഢനിശ്ചയമിട്ട നഗരമെന്ന നിലയിലും അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Dubai is gearing up to host one of the world’s most influential gatherings on autonomous mobility, reaffirming its role as a pioneer in future transport systems. The fourth edition of the Dubai World Congress and Challenge for Self-Driving Transport will open on Wednesday, 24 September, at the Dubai World Trade Centre. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

Kerala
  •  11 hours ago
No Image

ഗസ്സ വംശഹത്യ:  ഇസ്‌റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്

Football
  •  11 hours ago
No Image

ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

National
  •  11 hours ago
No Image

ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  11 hours ago
No Image

ഐഎസ്ആർഒ ഉപഗ്രഹത്തിന് സമീപം അയൽരാജ്യ ഉപഗ്രഹം; പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ ബോഡിഗാർഡ് സാറ്റലൈറ്റുകൾ വിന്യസിക്കുന്നു

National
  •  12 hours ago
No Image

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ; അറസ്റ്റിന് പിന്നാലെ വകുപ്പുതല നടപടി

Kerala
  •  12 hours ago
No Image

ഗുജറാത്തിൽ കപ്പലിൽ തീപിടുത്തം; കത്തിയത് സൊമാലിയയിലേക്ക് പഞ്ചസാരയും അരിയും കൊണ്ടുപോകുന്ന കപ്പൽ 

National
  •  12 hours ago
No Image

ഇൻസ്റ്റഗ്രാം റീലിലൂടെ റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കും പെൺസുഹൃത്തിനുമെതിരെ പരാതി

crime
  •  12 hours ago
No Image

'അമേരിക്കയുടെ നായകന്‍, രക്തസാക്ഷി' അനുസ്മരണ ചടങ്ങിനിടെ ചാര്‍ലി കിര്‍ക്കിനെ വാഴ്ത്തി ട്രംപ്

International
  •  13 hours ago
No Image

ട്രംപിന്റെ H1B വിസയ്ക്ക് ചെക്ക് വെച്ച് ചൈന; എളുപ്പത്തിൽ ചൈനയിലേക്ക് പറക്കാൻ ഇനി 'കെ-വിസ' 

International
  •  13 hours ago