HOME
DETAILS

ഇന്ത്യ-പാക് പോരാട്ടത്തെ ഇനി ഒരിക്കലും അങ്ങനെ വിളിക്കരുത്: പ്രസ്താവനയുമായി സൂര്യകുമാർ യാദവ്

  
September 22 2025 | 06:09 AM

Indian T20 Captain Suryakumar Yadav Talks about India vs Pakistan Match

ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൂര്യകുമാർ യാദവും സംഘവും മറികടക്കുകയായിരുന്നു. 

പാകിസ്താനെതിരെയുള്ള വിജയത്തിന് ശേഷമുള്ള ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഇന്ത്യ-പാകിസ്താൻ മത്സരത്തെക്കുറിച്ച് പറയുമ്പോൾ ഇനി 'വൈരാഗ്യം' നിറഞ്ഞ മത്സരമെന്ന് വിളിക്കരുതെന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. പാകിസ്താനെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചത് ഇന്ത്യയാണെന്നും സ്‌കൈ അഭിപ്രായപ്പെട്ടു. 

''ഇന്ത്യ-പാകിസ്താൻ മത്സരത്തെക്കുറിച്ച് നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തണം. എന്റെ അഭിപ്രായത്തിൽ രണ്ട് ടീമുകളും 15-20 മത്സരങ്ങൾ കളിക്കുകയും ഇതിന്റെ സ്കോർ ലൈൻ 7-7 അല്ലെങ്കിൽ 8-8 എന്നൊക്കെയാണെങ്കിൽ അതിനെ വൈരാഗ്യം എന്ന് വിളിക്കാം. എന്നാൽ 10-0, 10-1 എന്നിങ്ങനെയുള്ള സ്റ്റാറ്റുകളെ എന്താണ് വിളിക്കേണ്ടതെന്ന് അറിയില്ല. ഇപ്പോൾ ഇത് വൈരാഗ്യമല്ല. ഞങ്ങൾ അവരെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചുവെന്ന് ഞാൻ കരുതുന്നു'' സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞു.

അർദ്ധ സെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും അഭിഷേകാണ് സ്വന്തമാക്കിയത്.  അഭിഷേകിന് പുറമെ 28 പന്തിൽ 47 റൺസ് നേടിയ ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 

അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പാകിസ്താനെതിരെ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

Indian captain Suryakumar Yadav's words after the victory over Pakistan in the Asia Cup Super Four are currently garnering attention in the cricket world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും

uae
  •  4 hours ago
No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  5 hours ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  5 hours ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  5 hours ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  5 hours ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  6 hours ago
No Image

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കണം; സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  6 hours ago
No Image

ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Kuwait
  •  7 hours ago
No Image

ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന

National
  •  7 hours ago
No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  7 hours ago