HOME
DETAILS

രണ്ട് തവണ മാറ്റിവെച്ച വിധി, ഇന്ന് മോചനമുണ്ടാവുമോ?; ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

  
Web Desk
September 22 2025 | 06:09 AM

umar khalid bail plea in supreme court today after multiple delays

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെ.എന്‍.യു മുന്‍വിദ്യാര്‍ഥി ഉമര്‍ ഖാലിദടക്കമുള്ളവരുടെ ജാമ്യം ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഉമര്‍ ഖാലിദിന് പുറമേ ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി അഞ്ജരിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 2020ല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷമായി കസ്റ്റഡിയിലാണ് ഉമര്‍ ഖാലിദ്. 

രണ്ട് തവണയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിയത്. കേസ് നേരത്തെ സെപ്റ്റംബര്‍ 12 ന് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സെപ്റ്റംബര്‍ 19 ലേക്ക് മാറ്റിവച്ചു. പുലര്‍ച്ചെ 2:30 നാണ് കേസ് ഫയലുകള്‍ ലഭിച്ചതെന്നും പുനഃപരിശോധനയ്ക്ക് മതിയായ സമയം ലഭിച്ചില്ലെന്നും ജസ്റ്റിസ് കുമാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.   മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഡോ. അഭിഷേക് മനു സിംഗ്വി, സി.യു. സിംഗ് എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി വാദിക്കുന്നത്.

സെപ്റ്റംബര്‍ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇമാം, ഖാലിദ്, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, അത്തര്‍ ഖാന്‍, ഷിഫാ-ഉര്‍-റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്, ഖാലിദ് സൈഫി എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്ക് ജാമ്യം നിഷേധിച്ചത്. മറ്റൊരു പ്രതിയായ തസ്‌ലിം അഹമ്മദിന് പ്രത്യേക ബെഞ്ച് ജാമ്യം നിഷേധിച്ചു.

കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 ലാണ് ഉമര്‍ ഖാലിദ് ഉള്‍പെടെയുള്ളവരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഷര്‍ജീല്‍ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ ആദ്യ വിധി വരുന്നത്. 

 

he supreme court will today hear the bail pleas of jnu ex-student umar khalid, sharjeel imam, gulfisha fatima, and meeran haider in the 2020 delhi riots conspiracy case. the matter will be considered by a bench of justices arvind kumar and n v anjaria.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി

Kerala
  •  5 hours ago
No Image

മാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ മാർ​ഗ നിർദേശങ്ങളുമായി സഊദി; തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾക്ക് വിലക്ക്

Saudi-arabia
  •  5 hours ago
No Image

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ 

Kerala
  •  6 hours ago
No Image

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും

uae
  •  6 hours ago
No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  6 hours ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  6 hours ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  7 hours ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  7 hours ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  7 hours ago