HOME
DETAILS
MAL
മൂഴിക്കുന്ന് കോളനി നിവാസികള്‍ സിഡ്കോ മാനേജരെ ഉപരോധിച്ചു
backup
September 07 2016 | 22:09 PM
കൊടുവള്ളി: നഗരസഭാ പരിധിയിലെ വാവാട് സെന്റര്‍ മൂഴിക്കുന്ന് പട്ടികജാതി കോളനിയില്‍ ആറ് മാസത്തോളമായി മുടങ്ങിക്കിടക്കുന്ന കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോളനി നിവാസികള്‍ കോഴിക്കോട് സിഡ്കോ മാനേജരെ ഉപരോധിച്ചു.
കാലപ്പഴക്കം ചെന്ന പൈപ്പ്ലൈന്റെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച 3.50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പ്രവൃത്തി വൈകുന്നതില്‍ കോളനി നിവാസികള്‍ പ്രതിഷേധമറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഒക്ടോബര്‍ മൂന്നാം തിയതിക്കകം പ്രവൃത്തി പൂര്‍ത്തീകരിക്കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ. ജമീലയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ എം.കെ രാജന്, കെ.കെ.ടി കൃഷ്ണന് കുട്ടി, എം.കെ ശ്രീധരന്, പി.സി ബിജുലാല്‍, ആങ്കോ കൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."