കാലിക്കറ്റ് ഗേള്‍സ് എന്‍.എസ്.എസ് 'കൂട്ടുകാരിക്കൊരു കൂട് ' ഒരുങ്ങുന്നു
കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സഹപാഠിക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നാളെ 3.30ന് പയിമ്പ്രയില്‍ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എന്‍.എസ്.എസ് യൂനിറ്റിലെ പെണ്‍കുട്ടികളാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ നടത്തിയ സാമൂഹ്യ സാമ്പത്തിക സര്‍വേയിലൂടെയാണ് സ്വന്തമായി ഭവനമില്ലാത്ത ഒരു വിദ്യാര്‍ഥിനിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹായസഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തികരിച്ചത്.
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിന്‍സിപ്പാള്‍ സി.പി ആമിന ടീച്ചര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷബ്‌ന, ടി.പി ഫാത്വിമ ഷഫ്‌ന, എം.കെ ഫൈസല്‍, ഫര്‍സാന ജബിന്‍, പി. റാഷിദ് നേതൃത്വം നല്‍കി. ഏഴുലക്ഷം രൂപയോളം ചെലവഴിച്ചാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞഹമ്മദ് ഡോക്യുമെന്റ് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."