HOME
DETAILS
MAL
ഓണാഘോഷത്തിനിടയ്ക്ക് 'ഹെല്‍മറ്റ് ബോധവല്‍ക്കരണം'
backup
September 07 2016 | 23:09 PM
തിരൂര്‍: 'എന്റെ താനൂര്‍ ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലുമായി സഹകരിച്ചു നടത്തുന്ന ഓണം പെരുന്നാള്‍ വാരാഘോഷത്തിന് ഹെല്‍മറ്റ് ബോധവല്‍ക്കരണ റാലിയോടെ തുടക്കം. വി. അബ്ദുറഹ്മാന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത അധ്യക്ഷയായി.
ന്യൂനപക്ഷ വികസന കോര്പറേഷന് ഡയറക്ടര്‍ ഉസ്മാന് ഹാജി, ടി.കെ മരക്കാരുകുട്ടി, കെ. മൊയ്തീന്‍കുട്ടി ഹാജി, താനാളൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കളത്തില്‍ ബഷീര്‍, നാദിര്‍ഷ, ഇ. ജയന്, വ്യാപാരി വ്യാവസായി ഏകോപന സമിതി പുത്തന്‍തെരു യൂനിറ്റ് പ്രസിഡന്റ് മുസ്തഫ പങ്കെടുത്തു. കണ്‍വീനര്‍ വെള്ളിയത്ത് അബ്ദുറസാഖ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."