HOME
DETAILS

മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ആര്‍.എസ്.എസില്‍ സജീവമാകുന്നു; മുഴുവന്‍ സമയപ്രചാരകനാകും, ഗണവേഷം ധരിച്ച് പദസഞ്ചലനത്തില്‍ പങ്കെടുക്കും

  
Web Desk
September 28, 2025 | 10:08 AM

kerala news- formal -dgp-jacob-thomas-joins-rss-vijayadashami

തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ആര്‍.എസ്.എസില്‍ സജീവമാകുന്നു. വിജയദശമി ദിവസം ഗണവേഷം ധരിച്ച് ആര്‍.എസ്.എസ് പദസഞ്ചലനത്തില്‍ പങ്കെടുക്കും. 

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2021-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ജേക്കബ് തോമസ്, സന്നദ്ധസേവനത്തിന് കൂടുതല്‍ നല്ലത് ആര്‍.എസ്.എസാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചസനത്തിലാണ് ജേക്കബ് തോമസ് ആര്‍.എസ്.എസിന്റെ യൂണിഫോമായ ഗണവേഷം( വെള്ള ഷര്‍ട്ടും കാക്കി പാന്റും തൊപ്പിയും) ധരിച്ച് പങ്കെടുക്കുക.

പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

''നൂറാം വര്‍ഷമാകുന്ന ആര്‍.എസ്.എസില്‍ സജീവമാകാന്‍ തീരുമാനിച്ചു. ആര്‍.എസ്.എസില്‍ ആകൃഷ്ടനായത് 1997 മുതലാണ്. ഇനി ആ ആശയങ്ങള്‍ക്കൊപ്പം പോകുന്നു. സംഘത്തിന് രാഷ്ട്രീയമില്ല. അത് സന്നദ്ധ സംഘടനയാണ്. അതൊരു രാഷ്ട്രീയ പാര്‍ട്ടി അല്ല. ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടുക എന്നതാണ് ലക്ഷ്യം''- ജേക്കബ് തോമസ് പറഞ്ഞു.

2021 ലാണ് ജേക്കബ് തോമസ് ബി.ജെ.പി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതിനു മുന്‍പ് ആര്‍.എസ്.എസ് പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

English summary:Former Kerala DGP Jacob Thomas is set to become active in the Rashtriya Swayamsevak Sangh (RSS). He will participate in the Vijayadashami day route march (Padha Sanchalan) wearing the RSS uniform (white shirt, khaki trousers, and cap) at Pallikkara in Ernakulam district.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

വീട് പൂട്ടി യാത്ര പോവുകയാണോ? പേടി വേണ്ട, കാവലിന് കേരള പൊലിസ് ഒപ്പമുണ്ട്!

Kerala
  •  7 days ago
No Image

ബംഗാള്‍ എസ്.ഐ.ആർ; പുറത്തായത് 91 ലക്ഷം വോട്ടര്‍മാര്‍, പുറത്താക്കപ്പെട്ടവരില്‍ 95 ശതമാനവും മുസ്‍ലിംകളെന്ന് മമത

latest
  •  7 days ago
No Image

വോട്ടുത്സവത്തിന് 30ഓളം പുതിയ പദ്ധതികള്‍; ബൂത്തുകളില്‍ പ്രാദേശിക കലാരൂപങ്ങള്‍

Kerala
  •  7 days ago
No Image

ജയിച്ചാലും തോറ്റാലും ബി.ജെ.പിയിൽ ചേരുന്ന പാർട്ടിയായി കോൺഗ്രസ് മാറി: എം. സ്വരാജ്

Kerala
  •  7 days ago
No Image

മാത്യു കുഴൽനാടന്റെ 'ബോംബ്'; ഇടതിന് രക്ഷാകവചമായി തെലങ്കാന മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

വോട്ട് ചെയ്യാൻ പോകുന്നവർ ഈ 12 രേഖകളിൽ ഒന്നെങ്കിലും മറക്കാതെ കയ്യിൽ കരുതണേ

Kerala
  •  7 days ago
No Image

വോട്ട് ചെയ്യാം, കരുതലോടെ

Kerala
  •  7 days ago
No Image

യുഎഇയിലെ പരീക്ഷാ റദ്ദാക്കല്‍: വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍വ്വകലാശാലകള്‍ രംഗത്ത്

uae
  •  7 days ago
No Image

എൽ.പി.ജി വിതരണം;പരിശോധന ഊർജിതമാക്കി

Kerala
  •  7 days ago