ദാഇകള്‍ കൈകോര്‍ത്തു; വൃദ്ധ മാതാവിന് വീടൊരുങ്ങി
പുത്തനത്താണി: തിരുനാവായ മേഖല എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംഘടിപ്പിച്ചു വരുന്ന അര്‍ധ വാര്‍ഷിക മജ്‌ലിസായ ''മദീനയിലെ പച്ച കുബ്ബ'' യോടനുബന്ധിച്ചു പ്രഖ്യാപിച്ച ഇബാദ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച വീട്ടിലേക്കു താമസം മാറാനൊരുങ്ങുകയാണു തിരുനാവായ വലിയ പറപ്പൂര്‍ മഹല്ലിലെ വൃദ്ധ മാതാവും മകനും.
ദാഇകളുടെ സന്നദ്ധ പ്രവര്‍ത്തനവും വിഭവ സമാഹരണവും ഉപയോഗപ്പെടുത്തി നിര്‍മിച്ച വീടിന് എട്ടു ലക്ഷത്തോളം രൂപ ചെലവായി.
ദീര്‍ഘകാലമായി വീടില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന കുടുംബം ഇന്നു മഗ്‌രിബ് നമസ്‌കാരത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന മജ്‌ലിസുന്നൂറോടെ പുതിയ വീട്ടിലേക്കു താമസമാക്കും.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.സാലിം ഫൈസി കുളത്തൂര്‍, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വി.കെ ഹാറൂണ്‍ റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."