HOME
DETAILS

അധിക ജോലി; ബി.എല്‍.ഒമാര്‍ പ്രതിസന്ധിയില്‍

  
backup
September 07 2016 | 23:09 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa


കൊളത്തൂര്‍: 'ഒഴിവു സമയങ്ങളില്‍ രാഷ്ട്ര സേവനം' എന്ന പരസ്യം നല്‍കി തെരഞ്ഞെടുപ്പു കമ്മീഷന്റെ തുടര്‍ നടപടികള്‍ വിവാദമാകുന്നു. ശനി, ഞായര്‍ മറ്റു ഒഴിവു ദിവസങ്ങളിലും ജോലി ചെയ്താല്‍ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പ്രവൃത്തി ദിവസങ്ങളില്‍ പരിശീലനവും വീടു സന്ദര്‍ശനവുമായി നിരവധി ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ്.
ഇതു നിയമന സമയത്തു പറഞ്ഞ കരാര്‍ ലംഘനമാണെന്നു ബി.എല്‍.ഒ മാര്‍ പറയുന്നു.  എന്നാലിപ്പോള്‍ ബി.എല്‍.ഒ മാരെ കുരുക്കിലാക്കുന്ന വലിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് മാസം 24 മുതല്‍ സെപ്തംബര്‍ മാസം 24 കൂടി ഒരു മാസക്കാലം വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കലാണു ജോലി. വോട്ടര്‍പട്ടികയില്‍ നിന്നു മരിച്ചവരെ ഒഴിവാക്കുവാനും സ്ഥലം മാറി പോയവരെ നീക്കം ചെയ്യാനും പുതുതായി ചേര്‍ക്കാനുള്ളവരുടെ സെന്‍സസ് നടത്തുകയുമാണ്. ഇതു നടപ്പാക്കാന്‍ വളരെയധികം പ്രയാസകരമാണെന്ന് ബി.എല്‍.ഒ മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വീടുകള്‍ കയറിയിറങ്ങി പഴയ കാര്‍ഡുകള്‍ മാറ്റി പ്ലാസ്റ്റിക് കാര്‍ഡ് ( സ്മാര്‍ട്ട് ) നല്‍കുന്നതിന്റെ ഭാഗമായി നടത്തിയ  വിവരശേഖരണവും ഫോട്ടോയും ആധാര്‍ ലിങ്കും എവിടെയും എത്തിയിട്ടുമില്ല. അന്നു നല്‍കിയ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും എവിടെ പോയി എന്ന്  ബി.എല്‍.ഒ മരോട് വീട്ടുകാര്‍ ആവശ്യപ്പെടുന്നതായും പരാതി പറയുന്നു. ഈ ചോദ്യത്തിന് അധികൃതര്‍ക്കു യാതൊരു മറുപടിയുമില്ല.ഇപ്പോള്‍ പരീക്ഷ സമയമായിട്ടും പരീക്ഷാ ഹാളില്‍ പോകാതെ അധ്യാപകരോട് വീടുകള്‍ കയറി വിവരം ശേഖരിക്കാനാണ് ആവശ്യപ്പെടുന്നത്. പരീക്ഷ മൂല്യനിര്‍ണയം നടത്തി കുട്ടികള്‍ക്ക് ഉത്തരക്കടലാസ് തിരിച്ചു നല്‍കാന്‍ സ്‌കൂള്‍ അധികൃതരും ആവശ്യപ്പെടുന്നു.സ്‌കൂള്‍ തുറന്ന ഉടനെ ക്ലാസ് പി.ടി.എ വിളിച്ചു രക്ഷിതാക്കള്‍ക്കു നല്‍കാനും നിര്‍ദ്ദേശമുï്. ഓണനാളില്‍ ഉപവാസ സമരം നടത്തുവാനായി ഒരുങ്ങുകയാണ് ബി.എല്‍.ഒ അസോസിയേഷന്‍.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago