HOME
DETAILS

ഇന്ത്യയിലുണ്ട്‌ ഉറങ്ങുന്ന ഒരു സംസ്ഥാനം; അറിയാമോ അത്‌ ഏതാണെന്ന്..?

  
Web Desk
September 30, 2025 | 4:51 AM

himachal pradesh  the sleeping state of india

 

 ഷിംല: ഇന്ത്യയില്‍ ഉണ്ട് ഉറങ്ങുന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനം.  ഏതാണെന്ന് അറിയാമോ..? നമ്മുടെ സ്വന്തം ഹിമാചല്‍ പ്രദേശ് ആണത്. നേരത്തേ ഉറങ്ങി നേരത്തേ ഉണരുന്നതാണ് ആരോഗ്യകരമായ ജീവിതശൈലി എന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍, നമ്മളില്‍ അധികമാളുകളും അത് പാലിക്കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഹിമാചല്‍ പ്രദേശ് അങ്ങനെയായിരുന്നു. അതിനാല്‍ തന്നെയാണ് അതിന് ഉറങ്ങുന്ന സംസ്ഥാനം എന്ന് പേര് വന്നിരിക്കുന്നതും. എന്തുകൊണ്ടാവും ഹിമാചലിനെ ഉറങ്ങുന്ന സംസ്ഥാനം എന്ന് വിളിക്കുന്നത്..?

ഹിമാചലിലെ ഭൂപ്രകൃതിയും അതിനോട് ചേര്‍ന്ന ജീവിതരീതിയും ഒക്കെ തന്നെയാണ് ഈ സംസ്ഥാനത്തെ ഉറങ്ങുന്ന സംസ്ഥാനം എന്ന പേരില്‍ അറിയപ്പെടാന്‍ കാരണമായത്. മലനിരകളില്‍ കൂടി കടന്നുവരുന്ന തണുത്ത കാറ്റ്, അധികം ഗതാഗതത്തിരക്കുകളോ അതിന്റെ ബഹളമോ ഇല്ലാത്ത അവസ്ഥയും വ്യവസായ കേന്ദ്രങ്ങള്‍ അധികം ഇല്ലാത്തതും ഒക്കെ ആളുകള്‍ നേരത്തെ ഉറങ്ങാനും ഇവിടം ശാന്തമാവാനും കാരണമാകുന്നുണ്ട്.

സൂര്യാസ്തമയത്തോടെ തന്നെ ആളുകള്‍ ജോലി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങുകയാണ് പതിവ്. രാത്രിയാകുമ്പോഴേക്കും കടകള്‍ എല്ലാം അടയ്ക്കുകയും തെരുവുകള്‍ ശാന്തമാവുകയും ചെയ്യുന്നതാണ് പതിവു കാഴ്ച. രാവിലെ ഉണരുന്ന ആളുകള്‍ പലരും രാത്രി 8-9 മണി ആകുമ്പോള്‍ തന്നെ അത്താഴവും കഴിച്ച് ഉറങ്ങാന്‍ തുടങ്ങും.

വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ അധികവും. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് അതിന് കാരണവും. ഇങ്ങനെയൊക്കെയാണെങ്കിലും വര്‍ധിച്ചു വരുന്ന ടൂറിസം ഇതില്‍ പലതിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നും പറയാതെ വയ്യ. അതേസമയം, പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഹിമാചല്‍ പ്രദേശില്‍ പ്രകൃതിദുരന്തം നാശം വിതച്ചത് ഈയിടെയായിരുന്നു. കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും നിരവധി മരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 

 

Himachal Pradesh is often referred to as the “Sleeping State” of India due to its unique lifestyle and serene natural environment. The nickname comes from the state’s early-to-bed, early-to-rise culture, which aligns with what is often considered a healthy way of living.

The peaceful hills, chilly mountain breeze, low population density, and limited industrialization contribute to the calm and quiet atmosphere of the region. With little traffic or urban chaos, the pace of life is slow and relaxed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  2 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  2 days ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Football
  •  2 days ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

റോഡരികിൽ നിർത്തിയ കാറിലേക്ക് ഇടിച്ചു കയറി മറ്റൊരു കാർ; നടുക്കുന്ന അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് അബൂദബി പൊലിസ്

uae
  •  2 days ago
No Image

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago