HOME
DETAILS

'സി.എം സാര്‍, തന്നെ എന്തും ചെയ്‌തോളൂ, പ്രവര്‍ത്തകരെ വെറുതേ വിട്ടേക്കൂ'; എല്ലാ സത്യങ്ങളും പുറത്തുവരും: മൗനം വെടിഞ്ഞ് വിജയ്

  
September 30, 2025 | 11:19 AM

vijay-karur-tragedy-statement-tvk-workers-case

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മൗനം വെടിഞ്ഞ് ടി.വി.കെ അധ്യക്ഷന്‍ വിജയ്. മനസില്‍ വേദന മാത്രമാണെന്നും ഇത്രയും വേദന ഇതിനുമുന്‍പുണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. സമൂഹമാധ്യത്തിലൂടെയാണ് വിജയ് വീഡിയോ സന്ദേശം പുറത്തുവിട്ടത്. നേരത്തെ ദുരന്തത്തിന് പിന്നാലെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്ന ചെറിയ കുറിപ്പ് മാത്രമാണ് വിജയ് പങ്കുവെച്ചിരുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയ് പങ്കുവെച്ചു. 

കരൂര്‍ ദുരന്തത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും കുറ്റം തന്റെമേല്‍ വെച്ചോളൂ എന്നും താന്‍ എന്തും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് അഭ്യര്‍ഥിച്ചു. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് എനിക്ക് നാടുവിടാനാകുക. ആളുകള്‍ റാലിക്കെത്തിയത് എന്നോടുള്ള സ്നേഹംകൊണ്ടാണ്. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമായിരുന്നു. അതിനാലാണ് പോകാത്തത്. പരുക്കേറ്റവരെ എത്രയും പെട്ടന്ന് കാണുമെന്നും അദ്ദേഹം പറഞ്ഞു. 

പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാവും. അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമത്തില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തെന്നും വിജയ് പറഞ്ഞു. 

അതിനിടെ, കരൂര്‍ ദുരന്തത്തില്‍ തമിഴ്നാട് പൊലിസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അഞ്ച് വകുപ്പുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. അപകടമുണ്ടായതു മുതല്‍ ഒളിവിലായിരുന്ന മതിയഴകനെ അറസ്റ്റ് ചെയ്ത പൊലിസ് കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.

കരൂര്‍ ദുരന്തത്തില്‍ ടി.വി.കെക്കും വിജയിക്കുമെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ഉച്ചയ്ക്ക് തുടങ്ങേണ്ട റാലിയില്‍ മനഃപൂര്‍വം മണിക്കൂറുകള്‍ വൈകിയെത്തിയ വിജയ് പരിപാടിയെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപാധിയായും ശക്തി പ്രകടനമായും കണ്ടത് അപകടത്തിന് കാരണമായതായി എഫ്.ഐ.ആറില്‍ ചൂണ്ടികാട്ടുന്നുണ്ട്.  അതിനിടെ, 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ വിജയ് യെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

 

English Summary: Tamil actor and TVK (Tamizhaga Vetri Kazhagam) chief Vijay has broken his silence over the Karur tragedy, calling it the most painful experience of his life. In an emotional video statement shared on social media, Vijay said he is deeply saddened and hinted at a possible conspiracy behind the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  2 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  2 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  2 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  2 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  2 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  2 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  2 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 days ago