HOME
DETAILS
MAL
ഐ.ആര്.ഡി.പി ഓണം-ബലിപെരുന്നാള്‍ വിപണനമേളക്കു തുടക്കം
backup
September 08 2016 | 00:09 AM
കണ്ണൂര്‍: ഓണം-ബലിപെരുന്നാള്‍ ഐ.ആര്.ഡി.പി വിപണനമേളയ്ക്ക് കണ്ണൂര്‍ കോര്പറേഷന് പരിസരത്ത് തുടക്കമായി. പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ കൂടുതല്‍ വില്‍പ്പന നടത്തിയ പയ്യന്നൂര്‍ ബ്ലോക്കിനുളള പുരസ്കാരം മേയര്‍ ഇ.പി ലത സമ്മാനിച്ചു.
11 ബ്ലോക്കുകളില്‍ നിന്നുള്ള നൂറിലധികം സ്വയംസഹായ സംഘങ്ങള്‍ തയാറാക്കിയ ഒരു കോടി രൂപയിലധികം വിലയുള്ള ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ശുചിത്വമിഷന്, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പവലിയനുകള്‍ എന്നിവയും മേളയിലുണ്ട്.
മേള ഈ മാസം 11 വരെ തുടരും. 500 രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ദിനേന മൂന്നു സമ്മാനങ്ങളും അവസാന ദിവസം ബമ്പര്‍ സമ്മാനവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."