HOME
DETAILS

വീണ്ടും ചരിത്രനേട്ടം; പ്രതിദിന ടിക്കറ്റ് കളക്ഷനിൽ നേട്ടം കൊയ്ത് കെഎസ്ആർടിസി

  
October 07 2025 | 13:10 PM

KSRTC has the second highest daily collection in ticket revenue

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ രണ്ടാമത്തെ ഉയർന്ന പ്രതിദിന കളക്ഷൻ സ്വന്തമാക്കി കെഎസ്ആർടിസി. രണ്ടാമത്തെ ഉയർന്ന കളക്ഷനായി ഒക്ടോബർ ആറിന് 9.41 കോടി തുകയാണ് നേടിയതെന്നാണ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചത്. എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനം കെഎസ്ആർടിസി നേടിയത് സെപ്റ്റംബർ ഏട്ടിനാണ്. 10.19 കോടിയാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. കെബി ഗണേഷ് കുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കെബി ഗണേഷ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

06.10.2025-ൽ കെ.എസ്.ആർ.ടി.സി-ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ 9.41 കോടി രൂപ. കെ.എസ്.ആർ.ടി.സി ജീവനക്കാരെയും യാത്രക്കാരെയും അനുമോദിക്കുന്നു..

കെ.എസ്.ആർ.ടി.സി 06.10.2025-ൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം 9.41 കോടി രൂപ കൈവരിച്ചു. ഈ വർഷം തന്നെ സെപ്റ്റംബർ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച ടിക്കറ്റ് വരുമാന നേട്ടമായ 10.19 കോടി രൂപ നേടാനായത്. 06.10.2025-ന് രണ്ടാമത്തെ പ്രതിദിന ഉയർന്ന വരുമാനമായ 9.41 കോടി രൂപ നേടുവാനായി.

പരമാവധി യാത്രക്കാരെ ബസുകളിൽ കയറ്റി കളക്ഷൻ വർദ്ധിപ്പിക്കാൻ  സഹകരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെയും അതിന്‌ നേതൃത്വം നൽകിയ സി.എം.ഡി അടക്കമുള്ള ഓഫീസർമാരെയും ഉദ്യോഗസ്ഥരെയും ആത്മാർത്ഥമായി സഹകരിച്ച കെഎസ്ആർടിസി-യിലെ ട്രേഡ് യൂണിയനുകളെയും അഭിനന്ദിക്കുന്നു.
 
കെ.എസ്.ആർ.ടി.സിയെ ഉത്തമമായ യാത്രാമാർഗ്ഗമായി സ്വീകരിച്ച് യാത്രയ്ക്കായി ഉപയോഗിച്ച കേരളത്തിലെ നല്ലവരായ യാത്രക്കാർക്കും  നന്ദി അറിയിക്കുന്നു. 

കെ.എസ്.ആർ.ടി.സി ബസ്സുകൾ കൃത്യമായി ഓടിക്കുവാനും നല്ല സേവനം നൽകുവാനും യാത്രക്കാരെ ആകർഷിക്കുന്ന രീതിയിൽ ശുചിത്വത്തോടെ കൊണ്ടുനടക്കുവാനും ജീവനക്കാർ കാണിക്കുന്ന സന്മനസ്സ് അഭിനന്ദാർഹമാണ്...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍;  യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്

International
  •  15 hours ago
No Image

കൊടുവള്ളി ഓർഫനേജ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: കെ.എസ്.യു - എം.എസ്.എഫ് സംഘർഷം രൂക്ഷമാകുന്നു

Kerala
  •  15 hours ago
No Image

ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്

crime
  •  15 hours ago
No Image

ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം

crime
  •  16 hours ago
No Image

സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ

International
  •  17 hours ago
No Image

വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം

crime
  •  17 hours ago
No Image

ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന

crime
  •  17 hours ago
No Image

ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും

International
  •  18 hours ago
No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  a day ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  a day ago