HOME
DETAILS

'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്‍

  
October 09 2025 | 07:10 AM

kerala-mla-disability-remark-body-shaming-row-assembly-controversy

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ  ബോഡി ഷേമിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയില്‍ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. രണ്ട് കൈയ്യുമില്ലാത്ത ഒരാളുടെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു ചിത്തരഞ്ജന്‍ എം.എല്‍.എയുടെ പരിഹാസം. ചോദ്യോത്തര വേളയ്ക്കിടെയാണ് എം.എല്‍.എയുടെ പരാമര്‍ശം. 

ഇന്നലെ മുഖ്യമന്ത്രി സഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശവും വിവാദമായിരുന്നു. നിയമസഭയില്‍ നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. 'എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്. എട്ടുമുക്കാല്‍ അട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സഭയില്‍ ഇല്ലാതിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. 

മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത് ബോഡി ഷെയിമിങ്ങാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണോ? പൊളിറ്റിക്കലി ഇന്‍കറക്ട് ആയ വാചകമാണ് പറഞ്ഞത്. ഇവരാണോ പുരോഗമനം പറയുന്നത്  മോശം പരാമര്‍ശം പിന്‍വലിച്ച്  മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 

പുതുതായി നിയമസഭയിലേക്ക് എടുക്കുന്നവരുടെ അളവു കൂടി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ പരിഹസിച്ചു. അരോഗ ദൃഢഗാത്രരായ ആളുകള്‍ക്കു മാത്രമുള്ളതാണോ നിയമസഭ? ഇ.എം.എസും വി.എസും ഇരുന്ന കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

 

English Summary: In a controversial statement during a Kerala Legislative Assembly session, MLA P.P. Chitharanjan made an insensitive remark likening the opposition's condition to that of a person without arms struggling with an ant crawling on their body. The comment has sparked outrage for mocking persons with disabilities.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  9 hours ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  9 hours ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  10 hours ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  10 hours ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  11 hours ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  11 hours ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  12 hours ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  12 hours ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  12 hours ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  12 hours ago