
വാഹന ട്രാക്കിംഗിന് പുതിയ എ. ഐ സാങ്കേതിക സംവിധാനവുമായി വി സോൺ

ദുബൈ: ഫ്ലീറ്റ് മാനേജ്മെൻ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ വി സോൺ ഇൻ്റർനാഷണൽ എൽഎൽസി ഈ വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന 'വി സോൺ എഐ' എന്ന പുതിയ സാങ്കേതികവിദ്യക്ക് ദുബൈയിൽ തുടക്കം കുറിച്ചു. ഫ്ലീറ്റ് മാനേജ്മെൻ്റിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ സംഭാഷണ എഐ അസിസ്റ്റൻ്റാണിത്. ലളിതമായ ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ വാഹനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ തൽക്ഷണം നേടാൻ ഇത് ഓപ്റേപറ്റർമാരെ സഹായിക്കുന്നു.
വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായതെന്ന് ബന്ധപ്പെട്ടവർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി വി സോൺ ഇൻ്റർനാഷണൽ പ്രത്യേക ആർ ആൻഡ് ഡി ലാബ് സ്ഥാ പിച്ചിരുന്നു. നിലവിലുള്ള ഫ്ലീറ്റ് മാനേജ്മെൻ്റ് സോഫ്റ്റ്‌വെയറുകളുടെ സങ്കീർണ്ണതകളും പരിമിതികളും മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വി സോൺ എഐ തയാറാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ കമ്പനി ഉടമകൾ, ഫ്ലീറ്റ് മാനേജർമാർ, ഓപറേഷൻസ് മാനേജർമാർ എന്നിവർക്ക് തങ്ങളുടെ വിരൽത്തുമ്പിൽ ശക്തവും ലളിതവുമായ ഒരു ഡിജിറ്റൽ സഹായിയെ ലഭിക്കുന്നു. സംഭാഷണ ലാളിത്യം, മുഴുസമയ ലഭ്യത, ഉയർന്ന കൃത്യത, മെച്ചപ്പെട്ട സുരക്ഷ, ദ്രുതഗതിയിലുള്ള വിന്യാസം എന്നിവ ഈ സംവിധാനത്തിൻ്റെ സവിശേഷതയാണ്.
വിവിധ വ്യവസായങ്ങളിലും സർക്കാർ മേഖലകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് വി സോൺ എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഫ്ലീറ്റ് മാനേജ്മെന്റ് രംഗത്ത് ഇതുവരെ അവതരിപ്പിക്കപ്പെട്ടതിൽ വച്ച്ഏറ്റവും വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറുന്നു.
സർക്കാർ മേഖല, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് & ഫ്ലീറ്റ് ഓപ്പറേറ്റർമാർ, ഇൻഷുറൻസ് ദാതാക്കൾ, ഭാവിയിലെ വികസനം എന്നിവയിലൊക്കെ മികവോടെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞതാണ്.
ചലനാത്മകമായ ജിസിസി വിപണിയിൽ ഫ്ലീറ്റ് കാര്യക്ഷമത ഒരു നേട്ടംമാത്രമല്ല, അതൊരു അനിവാര്യതയാണ്. ഓരോ കിലോമീറ്ററും, ഓരോമിനിറ്റും, ഓരോ തുള്ളി ഇന്ധനവും സ്ഥാപനത്തിന്റെ ലാഭത്തെ നേരിട്ട്സ്വാധീനിക്കുന്നു.
വി സോണിൽ ഞങ്ങൾ ഡാറ്റ റിപ്പോർട്ട് ചെയ്യുക മാത്രമല്ല ചെയ്യുന്നത്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കാര്യക്ഷമതവർദ്ധിപ്പിക്കുകയും നഷ്ടങ്ങൾ തടയുകയും ഉപഭോക്താക്കൾക്ക് ലാഭംഉറപ്പാക്കുകയും ചെയ്യുന്നു -മാനേജിംഗ് ഡയരക്ടർ ഡോ. അൻവർ മുഹമ്മദ് പറഞ്ഞു.
ജിസിസി വിപണിയുടെ കർശനമായആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത, പൂർണ്ണമായുംഓട്ടോമേറ്റഡ് ആയ ആദ്യത്തെ എഐ പവേർഡ് ഫ്ലീറ്റ് മാനേജ്മെന്റ്പ്ലാറ്റ്ഫോം ആണ് വി സോൺ എഐ. മികച്ച പ്രവർത്തനങ്ങൾ, സുരക്ഷിതമായ വാഹനവ്യൂഹം, സുസ്ഥിരമായ വളർച്ചഎന്നിവ ഇത് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത ജിപിഎസ് സംവിധാനവും വി സോൺ എഐയും, വി സോൺ എഐ, പരമ്പരാഗത ഫ്ലീറ്റ് മാനേജ്മെന്റ് സംവിധാനങ്ങളിൽ നിന്ന് വലിയൊരു മാറ്റമാണ് മുന്നോട്ട് വെക്കുന്നത്.
ഓപറേഷൻസ് മാനേജർ ഡോ. ഷെരീഫ് എൻ.എം, ബി.ഡി. എം ഷബീർ അലി, അഡ്മിൻ മാനേജർ റാഫി പള്ളിപ്പുറം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
V Zone International, a leading provider of fleet management solutions, has launched V Zone AI, a cutting-edge conversational AI assistant designed to transform the fleet management industry. This innovative solution offers real-time data access, predictive maintenance, and cost optimization, making it a game-changer for businesses in the GCC market
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം
Kerala
• 2 days ago
രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• 2 days ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• 2 days ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• 2 days ago
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
International
• 2 days ago
ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ
crime
• 2 days ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• 2 days ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 2 days ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്
International
• 2 days ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• 2 days ago
കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം; സ്വകാര്യ ബസ് ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
crime
• 2 days ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• 2 days ago
ഏഷ്യ കപ്പ് യോഗ്യത; പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ഇന്ത്യ; ലാസ്റ്റ് മിനിറ്റ് ഗോളിൽ ത്രസിപ്പിക്കുന്ന സമനില
Football
• 2 days ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• 2 days ago
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു
uae
• 2 days ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• 2 days ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്പെന്ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• 2 days ago
മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി
uae
• 2 days ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• 2 days ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• 2 days ago
തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
Kerala
• 2 days ago