വികാരനിര്‍ഭര ചടങ്ങില്‍ 222 അമ്മമാര്‍ക്ക് ആദരം
വര്‍ക്കല: മലയാള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അമ്മയ്‌ക്കൊരുമ്മ പരിപാടി വികാര നിര്‍ഭരമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട ഇടവ, വെട്ടൂര്‍, ചെറുന്നിയൂര്‍, ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 222 അമ്മമാരെയാണ് ചടങ്ങില്‍ ആദരിച്ചത്.കുരുന്നുകള്‍ സദസ്സിലേക്ക് ഇറങ്ങി കവിളത്ത് മുത്തവും ഓണസമ്മാനങ്ങളും നല്‍കിയാണ് അമ്മമാരെ ആദരിച്ചത്.
തിങ്കളാഴ്ച രാവിലെ നടന്ന പരിപാടി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ കെ. സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ , അഡ്വ. വി. ജോയി എം.എല്‍.എ, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, എഴുത്തുകാരിയും അധ്യാപികയുമായ വി.എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു. നടന്‍ ഇബ്രാഹിംകുട്ടി പാണപ്പറമ്പ് മുഖ്യാതിഥിയായിരുന്നു. ഹോപ്പ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ് അമ്മമാര്‍ക്കുള്ള കൈനീട്ടം വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണന അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."