HOME
DETAILS

ആന്ധ്രയില്‍ കശുമാവ് കൃഷി നടത്താനുള്ള നീക്കം അഴിമതി നടത്താന്‍: കൊടിക്കുന്നില്‍ സുരേഷ്

  
backup
September 08 2016 | 08:09 AM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b6%e0%b5%81%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf

കൊല്ലം: ആന്ധ്രയില്‍ 700 കോടി രൂപ ചെലവില്‍ കശുമാവ് കൃഷി നടത്തുമെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം ചുളുവിനു അഴിമതി നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു കൊല്ലം ഡി.സി.സി പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇങ്ങയൊരു തീരുമാനം നടത്തണമെങ്കില്‍ ചര്‍ച്ച നടത്തുകയും സുതാര്യമായിരിക്കുകയും വേണം. ഇക്കാര്യത്തില്‍ ആന്ധ്രാ സര്‍ക്കാരുമായി എന്തു കരാറാണ് നടത്തിയതെന്നു മന്ത്രി വ്യക്തമാക്കണം.

കടലില്‍ കല്ലിടുന്നതിനു തുല്ല്യമാണ് ആന്ധ്രയില്‍ കശുമാവ് കൃഷി നടത്തുമെന്നു പറയുന്നതെന്നു കൊടിക്കുന്നില്‍ പറഞ്ഞു. കശുവണ്ടി മേഖലയില്‍ കഴിഞ്ഞ 41 വര്‍ഷക്കാലത്തിനിടിയില്‍ ആദ്യമായാണ് ബോണസ് പരിധി ഉയര്‍ത്താതിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ 8500 രൂപ മാത്രമാണ് ഇത്തവണ കശുവണ്ടി തൊഴിലാളികള്‍ക്കു ബോണസായി നല്‍കിയത്. ശതമാനം തീരുമാനിക്കാതെ ബോണസ് ഏര്‍പ്പെടുത്തിയതുമൂലം തൊഴിലാളികള്‍ക്കു രണ്ടരശതമാനം തുക ഇത്തവണ നഷ്ടമായി. കശുവണ്ടി മുതലാളിമാര്‍ക്ക് അനുകൂലമായി ബോണസ് കാര്യത്തില്‍ മന്ത്രി തീരുമാനമെടുത്തിരിക്കുകയാണ്.

വിമാന കമ്പനികളെപ്പോലെ തുരന്തോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള കേന്ദ്രതീരുമാനം തീവെട്ടിക്കൊള്ളയാണെന്നും ഇതു മോദി സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. മന്ത്രി കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് കേസില്‍ പാര്‍ട്ടിയുടെ അഭിപ്രായം രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്തു തീരുമാനിക്കും. കൊല്ലം ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുവിന്റെ 'നമുക്കു ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷം നാളെ കൊല്ലത്തു കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പമൊയ്‌ലി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago