
ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനായി വ്യാപക അന്വേഷണം

കോട്ടയം: ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനെ പൊലിസ് അറസ്റ്റ് ചെയ്‌തേക്കും. ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലിസ്.
ആര്‍.എസ്.എസ് ശാഖയിലെ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു അജിയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരണത്തിന് മുന്‍പ് ഷെഡ്യൂള്‍ ചെയ്തുവെച്ച വീഡിയോ ആണ് പുറത്തുവന്നത്. തന്നെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നതാണ് വീഡിയോ. NM എന്ന പേരില്‍ നേരത്തെ ആതാഹത്യാകുറിപ്പില്‍ പറഞ്ഞിരുന്ന വ്യക്തി ആര്‍എസ്എസ് നേതാവായ നിധീഷ് മുരളീധരന്‍ ആണെന്ന് വീഡിയോയില്‍ അനന്തു അജി വ്യക്തമാക്കുന്നുണ്ട്.
മരണ മൊഴിയെന്ന പേരില്‍ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ യുവാവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പൊലിസ് വ്യക്തമാക്കി.ഒസിഡി രോഗത്തിന് യുവാവ് ചികിത്സ തേടിയ രണ്ടു ഡോക്ടര്‍മാരുടെ മൊഴി തിരുവനന്തപുരം തമ്പാനുര്‍ പൊലിസ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കോട്ടയം പൊന്‍കുന്ന് വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വയസുമുതല്‍ പരിസരവാസിയായ ആര്‍എസ്എസുകാരനില്‍ നിന്ന് നിരന്തര ലൈംഗികാതിക്രമത്തിന് വിധേയനായതായി അനന്തു തന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് ശാഖയില്‍ നിന്നടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും, ഒരിക്കലും ഒരു ആര്‍എസ്എസുകാരനുമായും നിങ്ങള്‍ സൗഹൃദത്തിലാവരുതെന്നും അനന്തു വെളിപ്പെടുത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.
നാല് വയസ് മുതല്‍ ആര്‍.എസ്.എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി തെറാപ്പി എടുക്കുന്നുണ്ടെന്നും പല തവണ ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ആര്‍.എസ്.എസ് ക്യാമ്പില്‍ വെച്ച് ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്നത് പതിവാണെന്നും യുവാവ് പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയത്.
നിധീഷ് മുരളീധരന്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടും അപ്രത്യക്ഷമായി.
A young man who died by suicide had alleged sexual abuse at an RSS shakha. Widespread investigation has been launched into RSS worker Nidheesh Muralidharan, with arrest likely. Get full details on the case and ongoing probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Kerala
• 3 hours ago
ബാങ്ക് മാനേജറുടെ കൺമുന്നിൽ സൈബർ തട്ടിപ്പ്; 7 മിനുട്ടിനിടെ തട്ടിയത് 4.25 ലക്ഷം, നിസ്സഹായരായി ജീവനക്കാർ
Kerala
• 3 hours ago
ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം
Kerala
• 4 hours ago
റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ
International
• 4 hours ago
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: ഗസ്സയ്ക്ക് വീണ്ടും ടൺ കണക്കിന് സാധനങ്ങളുമായി യു.എ.ഇ സഹായ കപ്പൽ
uae
• 5 hours ago
കേരളത്തിൽ തുലാവർഷം എത്തുന്നു; ഇനി മഴയ്‌ക്കൊപ്പം ഇടിമിന്നലും, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ
Kerala
• 5 hours ago
സൗദിയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Saudi-arabia
• 6 hours ago
കൊടുംകുറ്റവാളി ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും? സജിത കൊലക്കേസിൽ ശിക്ഷ വിധി ഇന്ന്
Kerala
• 6 hours ago
ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം; സംഭവം ആറന്‍മുളയിലെ ആചാരലംഘന ആരോപണത്തിന് പിന്നാലെ
Kerala
• 6 hours ago
ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കണം: ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷൻ
Kerala
• 6 hours ago
കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും
Kerala
• 7 hours ago
റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ; ഗസ്സയിലേക്ക് എത്തിയത് 130 ട്രക്കുകൾ മാത്രം, വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു
International
• 7 hours ago
തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
Kerala
• 14 hours ago
ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു
National
• 15 hours ago
ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്
National
• 15 hours ago
സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ
uae
• 16 hours ago
വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്
National
• 16 hours ago
ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• 16 hours ago
നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
Kerala
• 15 hours ago
കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ
Kerala
• 15 hours ago
നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 15 hours ago