HOME
DETAILS

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

  
October 16 2025 | 05:10 AM

palakkad student suicide protest against teacher

പാലക്കാട്: പാലക്കാട് പതിനാലുകാരൻ ജീവനൊടുക്കിയതിൽ സ്‌കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികൾ ഒന്നാകെ ക്ലാസ് മുടക്കി സ്‌കൂളിന്റെ നടുമുറ്റത്ത് ഇറങ്ങി പ്രതിഷേധിക്കുകയാണ്. കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ വേറെയും പ്രതിഷേധിക്കുന്നുണ്ട്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ മരിച്ചതിൽ അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രതിഷേധം.

പല്ലൻചാത്തന്നൂരിലാണ് സംഭവം. അർജുന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. 

അർജുനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. വിദ്യാർഥികളും ഇതേ ആരോപണമാണ് ഉന്നയിക്കുന്നത്. അധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർഥികൾ ഒന്നാകെ ആവശ്യപ്പെടുന്നത്.

സംഭവത്തിൽ, കുഴൽമന്ദം പൊലിസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. എന്നാൽ സ്‌കൂൾ ആരോപണം നിഷേധിച്ചു. അധ്യാപിക സാധാരണ രീതിയിൽ എല്ലാവരെയും ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രധാന അധ്യാപിക പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകം; ട്രംപിന് മറുപടിയുമായി റഷ്യ

International
  •  an hour ago
No Image

വീട് പൂട്ടി അയൽവീട്ടിൽ പോയി; തിരികെ എത്തിയപ്പോൾ ആറര പവൻ സ്വർണവും പണവും മോഷണം പോയിരിക്കുന്നു

crime
  •  an hour ago
No Image

ഐസിസി റാങ്കിംഗില്‍ അഫ്ഗാന്‍ മുന്നേറ്റം; താഴെ വീണ് വമ്പന്മാർ

Cricket
  •  2 hours ago
No Image

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും  പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

Kerala
  •  2 hours ago
No Image

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം

Kerala
  •  3 hours ago
No Image

'മോദിക്ക് ട്രംപിനെ ഭയമാണ്'  റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

ബാങ്ക് മാനേജറുടെ കൺമുന്നിൽ സൈബർ തട്ടിപ്പ്; 7 മിനുട്ടിനിടെ തട്ടിയത് 4.25 ലക്ഷം, നിസ്സഹായരായി ജീവനക്കാർ

Kerala
  •  5 hours ago
No Image

ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനായി വ്യാപക അന്വേഷണം

Kerala
  •  5 hours ago
No Image

ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം

Kerala
  •  6 hours ago