HOME
DETAILS

വീട് പൂട്ടി അയൽവീട്ടിൽ പോയി; തിരികെ എത്തിയപ്പോൾ ആറര പവൻ സ്വർണവും പണവും മോഷണം പോയിരിക്കുന്നു

  
October 16 2025 | 08:10 AM

locked house in kannur robbed 65 pawan gold and cash stolen

കണ്ണൂർ: കണ്ണൂർ മാട്ടൂൽ സെൻട്രലിൽ വീട്ടിൽ നിന്ന് ആറര പവൻ സ്വർണവും പണവും മോഷണം പോയതായി പരാതി. ഒക്ടോബർ 15, ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വീട്ടുടമസ്ഥർ പുറത്തുപോയ സമയത്താണ് മോഷണം നടന്നത്.

വീട്ടുകാർ വൈകിട്ട് വീട് പൂട്ടി അടുത്തുള്ള ഒരു വീട്ടിലേക്ക് പോയിരുന്നു. തിരികെ എത്തി താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ, വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. പരിശോധനയിൽ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതായും, മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന പണവും ആറര പവൻ സ്വർണവും കാണാതായതായും വ്യക്തമായി.

വീട്ടുകാർ പുറത്തേക്ക് പോകുന്നതിന് മുമ്പ് മോഷ്ടാവ് വീടിനുള്ളിൽ കടന്ന്, അവർ പോയ ശേഷം വാതിൽ അകത്ത് നിന്ന് പൂട്ടിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പഴയങ്ങാടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗില്‍ അഫ്ഗാന്‍ മുന്നേറ്റം; താഴെ വീണ് വമ്പന്മാർ

Cricket
  •  5 hours ago
No Image

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും  പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

Kerala
  •  5 hours ago
No Image

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം

Kerala
  •  6 hours ago
No Image

'മോദിക്ക് ട്രംപിനെ ഭയമാണ്'  റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

Kerala
  •  7 hours ago
No Image

മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്നു; അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  7 hours ago
No Image

ബാങ്ക് മാനേജറുടെ കൺമുന്നിൽ സൈബർ തട്ടിപ്പ്; 7 മിനുട്ടിനിടെ തട്ടിയത് 4.25 ലക്ഷം, നിസ്സഹായരായി ജീവനക്കാർ

Kerala
  •  8 hours ago
No Image

ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനായി വ്യാപക അന്വേഷണം

Kerala
  •  8 hours ago
No Image

ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം

Kerala
  •  9 hours ago
No Image

റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

International
  •  9 hours ago