HOME
DETAILS

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

  
Web Desk
October 19, 2025 | 5:17 AM

mullaperiyar-dam-water-level-rises-7-feet-overnight

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് ജലനിരപ്പ് 140 അടിയലേക്ക് എത്തി നില്‍ക്കുകയാണ്. നിലവില്‍ തുറന്ന 13 സ്പില്‍വേ ഷട്ടറുകളിലൂടെ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. 

ഇന്നലെ ഒറ്റ രാത്രി കൊണ്ട് പെയ്ത കനത്ത മഴയില്‍ ശനിയാഴ്ച്ച പുലര്‍ച്ച നാലിനുള്ള കണക്കുപ്രകാരം സെക്കന്‍ഡില്‍ 71733 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ശക്തമായ ജലമൊഴുക്കിനെ തുടര്‍ന്ന് ഒറ്റ രാത്രികൊണ്ട് ജലനിരപ്പ് ഏഴടിയോളമാണ് ഉയര്‍ന്നത്. ഡാമില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളില്‍ ആശങ്കഉയര്‍ന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

138.9 അടിയാണ് അണക്കെട്ടിലെ ഇന്നലെ രാത്രി 9 മണിയിലെ ജലനിരപ്പ്. 1400 ക്യുസെക്‌സ് വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.

വൃഷ്ടി പ്രദേശത്തെ ജലനിരപ്പിന്റെ റൂള്‍ കര്‍വ് പിന്നിട്ടതിന് പിന്നാലെ ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് വി വണ്‍, വി ടു, വി ത്രി സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 1078 ക്യുസെക്‌സ് വീതം വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. പിന്നീട് 11 ഓടെ വി ഫോര്‍ മുതല്‍ വി എട്ട് വരെയുള്ള ഷട്ടറുകള്‍ തുറന്ന് 3763 ക്യുസെക്‌സ് വീതം വെള്ളം പുറത്തേക്ക് ഒഴുക്കി. വൈകിട്ടോടെ 7305 ക്യുസെക്‌സ് ആക്കി ഉയര്‍ത്തി. ഇതോടെ പെരിയാര്‍ തടങ്ങളില്‍ താഴ്ന്ന പ്രദേശത്ത് വെള്ളം കയറി.

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത വിധമാണ് കുതിച്ചുയര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയോടെ അണക്കെട്ടിലെക്കുള്ള നീരൊഴുക്കിന്റെ തോത് സെക്കന്റില്‍ 40733 ഘനയടിയായി വര്‍ധിച്ചത് പെരിയാര്‍ തീരങ്ങളില്‍ ആശങ്ക ഉണര്‍ത്തി. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും തമിഴ്‌നാട് വെള്ളിയാഴ്ച രാത്രി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 

English Summary: At the Mullaperiyar Dam in Kerala, the water level rose rapidly following heavy rainfall in the catchment area. The level reached around 140 feet, going up by about 7 feet overnight.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  7 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  7 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  7 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  7 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  8 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  8 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  8 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  8 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  8 days ago