HOME
DETAILS

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

  
October 19, 2025 | 4:17 AM

nithish kumar reddy create rare feat with indian cricket team

പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. പെർത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരത്തിൽ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഢി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിലും ടി-20യിലും നേരത്തെ തന്നെ നിതീഷ് കുമാർ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യക്കായി ഇതുവരെ ഒമ്പത് ടെസ്റ്റ് മത്സരങ്ങളും നാല് ടി-20 മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്. 

മത്സരം നടക്കുന്ന പെർത്ത് സ്റ്റേഡിയത്തിൽ തന്നെ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി മാറാനും നിതീഷ് കുമാർ റെഡ്ഢിക്ക് സാധിച്ചു. കഴിഞ്ഞവർഷം നടന്ന ബോണ്ടർ ഗവാസ്കർ ട്രോഫിയിലാണ് താരം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് നിതീഷ് കുമാർ. ബരീന്ദ്രർ സ്രാൻ, സുബ്രതോ ബാനർജി എന്നിവരാണ് ഇതിനുമുമ്പ് പെർത്തിൽ ആദ്യ ഏകദിന മത്സരം കളിച്ചത്.

 

ബോർഡർ ഗവാസ്കർ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു നിതീഷ് കുമാർ റെഡ്ഢി നടത്തിയത്. അഞ്ചു മത്സരങ്ങളിൽ നിന്നും 298 റൺസാണ് നിതീഷ് അടിച്ചെടുത്തത്. ഇതിൽ ഒരു സെഞ്ച്വറിയും നിതീഷ് നേടിയിരുന്നു. ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകളും താരം നേടി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ നിതീഷ് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 

189 പന്തിൽ പുറത്താവാതെ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഇതിനു പിന്നാലെ ഒരുപിടി റെക്കോർഡ് നേട്ടങ്ങളും നിതീഷ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയിൽ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് നിതീഷ്. 21ാം വയസിലാണ് നിതീഷ് ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടിയത്. സച്ചിൻ ടെണ്ടുൽക്കറും റിഷബ് പന്തും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

നിലവിൽ മത്സരത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. രോഹിത് ശർമ്മ 14 പന്തിൽ എട്ട് റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്‌ലി രണ്ട് റൺസ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റൻ ഗിൽ 10 റൺസ് നേടിയും മടങ്ങി. 

India-Australia three-match ODI series has begun. All-rounder Nitish Kumar Reddy made his debut for India in the match. Nitish Kumar had already made his debut in Test and T20I. Nitish Kumar Reddy also became the first Indian player in history to make his debut in both ODI and Test at the same Perth Stadium, where the match is being held.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  17 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  17 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  17 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  17 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  17 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  17 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  17 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  17 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  17 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  17 days ago