HOME
DETAILS

രോഹിത് ശർമ്മ 500 നോട്ട് ഔട്ട്; ഇതിഹാസങ്ങൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

  
Web Desk
October 19, 2025 | 3:35 AM

rohit sharma create a new milestone in international cricket

പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കമായിരിക്കുകയാണ്. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഈ മത്സരത്തിൽ കളത്തിൽ ഇറങ്ങിയതോടെ ഒരു പുത്തൻ നാഴികകല്ലിലേക്കാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നടന്നുകയറിയത്.

 

ഇന്ത്യക്കൊപ്പം 500 ഇന്റർനാഷണൽ മത്സരങ്ങൾ പൂർത്തിയാക്കാനാണ് രോഹിത്തിന് സാധിച്ചത്. ഇന്ത്യക്കായി 500 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. 664 മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിലെ ഒന്നാമൻ. 551 മത്സരങ്ങളുമായി വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തുമുണ്ട്. എംഎസ് ധോണി 535 മത്സരങ്ങളും രാഹുൽ ദ്രാവിഡ് 504 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 

രോഹിത് അടുത്തിടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.  2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് ഇന്ത്യക്കായി കളിച്ചിരുന്നില്ല. മാസങ്ങൾക്ക് ശേഷം രോഹിത് വീണ്ടും ഇന്ത്യൻ കുപ്പായം അണിയുമ്പോൾ രോഹിത് മിന്നും പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

 

ഇന്ത്യ പ്ലെയിങ് ഇലവൻ

രോഹിത് ശർമ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ

ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷാ, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ്, മാത്യു കുഹ്നമാൻ, ജോഷ് ഹേസൽവുഡ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രമഴ: സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  3 hours ago
No Image

ഭാര്യക്ക് സാമ്പത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

National
  •  4 hours ago
No Image

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

Kerala
  •  4 hours ago
No Image

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി; ആവേശപ്പോരിൽ മലപ്പുറവും കാലിക്കറ്റും നേർക്കുനേർ

Football
  •  5 hours ago
No Image

ജ്വല്ലറി, ട്രാവല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം മേഖലകളില്‍ നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്

uae
  •  5 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, എന്നിവ പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  12 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  13 hours ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  13 hours ago