കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്. 20 ലക്ഷം രൂപവീതം 39 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി ടിവികെ അറിയിച്ചു. ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മയ്ക്കായി ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് അണികള്‍ വിട്ടുനില്‍ക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് നിര്‍ദേശിച്ചു.
ദുരന്തത്തിന് ശേഷം ഇതുവരെ വിജയ് കരൂര്‍ സന്ദര്‍ശിച്ചിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സഹായധനം കൈമാറിയിട്ടുള്ളത്. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് നേരത്തെ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിജയ്‌ക്കെതിരെ ഡിഎംകെയും മറ്റ് പാര്‍ട്ടികളും പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നേരത്തെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറുമെന്നും ഡിഎംകെ അറിയിച്ചിരുന്നു.
അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്. അംഗീകൃത സംസ്ഥാന പാർട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചു. പോൾ ചെയ്യപ്പെട്ട ആറ് ശതമാനം വോട്ടോ, നിയമസഭയിൽ 2 സീറ്റുകളോ, ലോക്‌സഭയിൽ ഒരു സീറ്റോ നേടാനായില്ലെങ്കിൽ ടിവികെയ്ക്ക് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കില്ല. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരുടെ ബെഞ്ച് പരിഗണിച്ചപ്പോഴാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
Actor Vijay has extended financial support to the families of those who died in the Rourkela (Rour) tragedy. According to TVK (Tamizhaga Vettri Kazhagam), ₹20 lakh each was directly transferred to the bank accounts of 39 families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."