
ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

കായംകുളം: രാത്രിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ടെക്സ്റ്റൈൽസ് ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ചു സ്വർണ്ണ ചെയിൻ കവർന്ന കേസിൽ പ്രതി പിടിയിലായി. പത്തിയൂർ വേളൂർ സ്വദേശിയായ ശംഭു എന്നറിയപ്പെടുന്ന പാർത്ഥനാണ് (27) കായംകുളം പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 12-ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കായംകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞ് തട്ടാവഴി സ്വദേശിനിയായ യുവതി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.കായംകുളം- ചെട്ടികുളങ്ങര റോഡിലെ മുക്കവല ജംഗ്ഷനടുത്ത് വെച്ച് മോട്ടോർ സൈക്കിളിൽ പിന്നാലെ എത്തിയ പാർത്ഥൻ യുവതിയുടെ വലത് കൈക്ക് ആഞ്ഞടിച്ച് സ്കൂട്ടറിൽ നിന്ന് വീഴ്ത്തിയിട്ടു. യുവതി നിലത്തു വീണ ഉടൻ തന്നെ വലത് കൈയ്യിൽ കിടന്ന അര പവൻ തൂക്കമുള്ള സ്വർണ്ണ കൈ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ച് ശേഷം മോട്ടോർ സൈക്കിളിൽ പ്രതി രക്ഷപ്പെട്ടു.നല്ല മഴയും ഇരുട്ടുമുണ്ടായിരുന്ന ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് കവർച്ച നടന്നത്. ഹെൽമറ്റും രണ്ട് കൈകളിലും കറുത്ത ഗ്ലൗസും ധരിച്ചെത്തിയ പ്രതി വളരെ ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചത്.
പൊലിസ് വലവിരിച്ചു; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകം
സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെ പൊലിസ് പാർത്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച സ്വർണ്ണം ഓച്ചിറയിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിയുമായി പൊലിസ് സ്വർണ്ണക്കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണ മുതൽ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു.
പാർത്ഥൻ ക്രിമിനൽ കേസുകളിലെ പ്രതി
പാർത്ഥൻ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. കരീലക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ രണ്ട് ദേഹോപദ്രവ കേസുകളിലും, മാവേലിക്കര പൊലിസ് സ്റ്റേഷനിൽ ഒരു കഠിന ദേഹോപദ്രവ കേസിലും ഇയാൾ പ്രതിയാണ്.കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ.മാരായ രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, പൊലിസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, പ്രവീൺ, അനു, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ
International
• 3 hours ago
കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം
Kerala
• 3 hours ago
കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്
Kerala
• 3 hours ago
കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
Kuwait
• 3 hours ago
ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം
National
• 4 hours ago
'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം
Football
• 4 hours ago
ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്
uae
• 4 hours ago
കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം
Cricket
• 4 hours ago
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു: ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദേശം
Kerala
• 4 hours ago
കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം
National
• 4 hours ago
ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം
National
• 5 hours ago
പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്
International
• 5 hours ago
ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
uae
• 6 hours ago
കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
Kerala
• 6 hours ago
വെറുതേ ഫേസ്ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു
Tech
• 7 hours ago
സംസ്ഥാന സ്കൂള്‍ ഒളിംപിക്സ്: കിരണ്‍ പുരുഷോത്തമന് മികച്ച റിപ്പോര്‍ട്ടര്‍
Kerala
• 7 hours ago
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
International
• 7 hours ago
മത്സ്യബന്ധനത്തിനിടെ മീനിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
National
• 7 hours ago
പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
Kerala
• 6 hours ago
ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു
uae
• 6 hours ago
ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
International
• 6 hours ago