HOME
DETAILS

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

  
Web Desk
December 01, 2025 | 4:39 PM

heavy rain continues in tamilnadu flood alert issued in chennai

ചെന്നൈ: തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം കാരണം തിരുവള്ളൂര്‍, ചെന്നൈ ജില്ലകളില്‍ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 

ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് തമിഴ്‌നാട് തീരങ്ങളില്‍ കനത്ത മഴയ്ക്ക് കാരണം. നിലവില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലായി പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നാല് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ചെന്നൈയില്‍ തുടര്‍ച്ചയായി ഏഴ് മണിക്കൂറോളമാണ് ഇന്ന് മഴ പെയ്തത്. ഇതോടെ വിവിധ ഇടങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മൈലാപൂര്‍, പൂനവല്ലി, ആവഡി തുടങ്ങിയ ഇടങ്ങളിലെല്ലാം റോഡില്‍ വെള്ളം കയറി. മഴക്കെടുതി മൂലം തമിഴ്‌നാട്ടില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മയിലാട്തുറെ, തുരാരൂര്‍, നാഗപട്ടണം തുടങ്ങി ഡെല്‍റ്റ ജില്ലകളില്‍ കനത്ത കൃഷിനാശം ഉണ്ടായി. നാളെ രാവിലെ എട്ടുമണിവരെ ചെന്നൈയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അനുമാനം.

warning of heavy rain in tamil nadu in the coming days: due to a deep depression formed over the southwest bay of bengal and the northern tamil nadu and puducherry coasts, heavy rain is likely in thiruvallur and chennai districts until tuesday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  an hour ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  an hour ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  an hour ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  2 hours ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  3 hours ago
No Image

ചരിത്രത്തിലെ കൊളോണിയൽ വിരുദ്ധ പടനായകനെ ഹിന്ദുത്വവാദികൾ മതഭ്രാന്തനാക്കിയത് എന്തിന്? നമ്മൾ അറിഞ്ഞിരിക്കേണ്ട ടിപ്പു സുൽത്താൻ | Tipu Sultan

Trending
  •  an hour ago
No Image

സുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാ​ഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ 

Kerala
  •  3 hours ago