HOME
DETAILS
MAL
കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്
December 01, 2025 | 5:02 PM
തിരുവനന്തപുരം: തിരക്കേറിയ റോഡുകളിൽ കാൽനടയാത്രക്കാർക്ക് റോഡ് ക്രോസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് പലപ്പോഴും നേരിടേണ്ടി വരുന്നത്. സീബ്രാ ക്രോസിംഗിൽ ആളുകൾ കാത്തുനിൽക്കുന്നത് കണ്ടാലും വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവാണ്.
ഈ സാഹചര്യത്തിൽ, സീബ്രാ ക്രോസിംഗിൽ ഡ്രൈവർമാർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലിസ്. ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് പൊലിസ് നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത്:
- സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.
- പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.
- ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
- ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ
- സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.
- പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം.
- ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.
- “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.
- വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.
Pedestrians often face difficulties crossing busy roads, as drivers frequently ignore zebra crossings and fail to stop, despite people waiting to cross, highlighting a pressing road safety concern.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."