HOME
DETAILS

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

  
Web Desk
October 19, 2025 | 6:21 PM

karnataka chief minister siddaramaiah says not to join hands with sanatanis and rss who oppose the constitution

ബെംഗളൂരു: ഭരണഘടനയെ ചരിത്രപരമായി എതിര്‍ത്ത ആര്‍എസ്എസ്- സംഘപരിവാറിനോട് ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടന ചെയ്യവേയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. 

ആര്‍എസ്എസും സംഘപരിവാറും അംബ്ദേകറുടെ ഭരണഘടനയെ എതിര്‍ത്തവരാണ്. അത് ഇപ്പോഴും തുടരുന്നു. നിങ്ങളുടെ കൂട്ടുകെട്ടുകള്‍ നല്ലതായിരിക്കണം. സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരുമായി സഹകരിക്കുക. സാമൂഹിക മാറ്റത്തെ എതിര്‍ക്കുന്നവരുമായോ, സനാതനികളുമായോ അല്ല സഹകരിക്കേണ്ടത്. 

ഒരു സനാതനി രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിനെതിരെ ചെരുപ്പെറിഞ്ഞു. ഇക്കാര്യം സമുഹത്തില്‍ സനാതനികളും യഥാസ്ഥിതികരും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കാണിക്കുന്നു. ഈ പ്രവര്‍ത്തിയെ ദളിതര്‍ മാത്രമല്ല, എല്ലാവരും അപലപിക്കണം. എങ്കില്‍ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിലാണെന്ന് നമുക്ക് പറയാന്‍ കഴിയൂ,' സിദ്ധരാമയ്യ പറഞ്ഞു. 

മാത്രമല്ല പൊതുവിദ്യാലയങ്ങളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ വിലക്കുന്ന ഉത്തരവിനെ കുറിച്ചും സിദ്ധരാമയ്യ വിശദീകരിച്ചു. 

പുതിയ ഉത്തരവ് ആര്‍എസ്എസിനെ മാത്രം ലക്ഷ്യം വെക്കുന്നില്ല. ഇത് എല്ലാ സംഘടനകള്‍ക്കും ബാധകമാണ്. ജഗദീഷ് ഷെട്ടാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013ല്‍ ഈ ഉത്തരവ് ആദ്യമായി പുറപ്പെടുവിച്ചു. അന്ന് ബിജെപി അതിനെ എതിര്‍ത്തില്ല. ഞങ്ങളുടെ ലക്ഷ്യം ആര്‍എസ്എസോ ഏതെങ്കിലും പ്രത്യേക സംഘടനയോ അല്ല. ക്രമസമാധാന നില തകരാറിലായാല്‍ ഞങ്ങളുടെ പൊലിസ് ആവശ്യമായ നടപടി സ്വീകരിക്കും,' സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തകള്‍ക്കാണ് താന്‍ പിന്തുണ നല്‍കുന്നതെന്നും, ശാസ്ത്രം പഠിക്കുകയും, അന്ധിവിശ്വാസങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഒരാളായി വിദ്യാര്‍ഥികള്‍ മാറരുതെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Don’t align with Sanatanis in RSS who oppose the Constitution says karnataka cheif minister sidharaamayyah



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  3 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  4 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  4 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  4 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  4 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  5 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  5 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  5 hours ago
No Image

ലഹരിക്കടത്തും വിതരണവും: കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

latest
  •  6 hours ago