HOME
DETAILS

UAE Traffic Law: ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ജയില്‍ ശിക്ഷ, 25 ലക്ഷംരൂപ വരെ പിഴ, യു.എ.ഇയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍

  
October 22, 2025 | 4:33 AM

New federal traffic law come into effect as part of extensive efforts to increase road safety in UAE

ദുബൈ: യു.എ.ഇയില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള വിപുല ശ്രമങ്ങളുടെ ഭാഗമായി പുതിയ ഫെഡറല്‍ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വന്നു. ഗുരുതര ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷം വാഹനമോടിക്കുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ കര്‍ശനമായ ശിക്ഷകളാണ് ഏര്‍പ്പെടുത്തുന്നത്. കോടതിയുടെയോ, ലൈസന്‍സിങ് അതോറിറ്റിയുടെയോ, ഗതാഗത വിഭാഗത്തിന്റെയോ ഉത്തരവനുസരിച്ച് ലൈസന്‍സ് സസ്‌പെന്‍ഷനിലായിരിക്കെ വാഹനമോടിച്ചാല്‍ മൂന്ന് മാസം വരെ തടവോ, കുറഞ്ഞത് 10,000 ദിര്‍ഹം പിഴയോ, രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും.
പുതിയ നിയമം നിലവില്‍ വന്നതോടെ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കെതിരെ മൂന്ന് പ്രധാന നടപടികള്‍ കോടതിക്ക് സ്വീകരിക്കാന്‍ സാധിക്കും. നിലവിലുള്ള ലൈസന്‍സ് മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യുക, സസ്
പെന്‍ഷന്‍ കാലാവധിക്ക് ശേഷം ലൈസന്‍സ് പുതുക്കാനുള്ള അവകാശം രണ്ട് വര്‍ഷം വരെ നിഷേധിക്കുക, അല്ലെങ്കില്‍ 
ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് മൂന്ന് വര്‍ഷം വരെ പുതിയ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുക എന്നിവയാണവ.

ലഹരി മരുന്ന്, മദ്യം എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുക, അശ്രദ്ധമായ ഡ്രൈവിങ്, മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ യു.എ.ഇ കോടതികള്‍ അടുത്തിടെ ഒട്ടേറെ ഡ്രൈവര്‍മാരെ ശിക്ഷിച്ചിരുന്നു. പുതിയ നിയമം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ചില ഗുരുതര കുറ്റങ്ങള്‍ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നുണ്ട്. ഡ്രൈവിങ് കാരണം മരണത്തിനോ, പരുക്കിനോ ഇടയാക്കുക, വലിയ രീതിയിലുള്ള വസ്തുനാശം വരുത്തുക, അശ്രദ്ധമായി വാഹനമോടിച്ച് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക, മദ്യത്തിന്റെയോ ലഹരി മരുന്നിന്റെയോ സ്വാധീനത്തില്‍ വാഹനമോടിക്കുക, തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുക, അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുക, പൊലിസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുക എന്നിവ ഇതില്‍പ്പെടും.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതോ, വിലക്കപ്പെടുന്നതോ ആയ കാലയളവില്‍ ലൈസന്‍സ് അസാധുവായി തുടരും. ഈ സമയ പരിധി ലംഘിച്ച് നേടുന്ന ഏതൊരു ലൈസന്‍സും അസാധുവായി കണക്കാക്കും. എന്നാല്‍, ലൈസന്‍സ് നേടുന്നതില്‍ നിന്ന് വിലക്ക് നേരിടുന്ന വ്യക്തികള്‍ക്ക് ശിക്ഷാ വിധി പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം വിലക്ക് നീക്കാന്‍ ഉത്തരവിട്ട അതേ കോടതിയെ സമീപിക്കാവുന്നതാണ്.

സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള യു.എ.ഇയുടെ പ്രതിബദ്ധത ഈ പുതിയ നിയമത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

The UAE’s new Federal Traffic Law has set a maximum suspension period of three years for driving licences of motorists convicted of serious traffic offences, as part of wider efforts to enhance road safety across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി

Kerala
  •  2 hours ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്

Business
  •  2 hours ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്, 36 കേന്ദ്രങ്ങള്‍ റെഡ് സോണ്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

National
  •  2 hours ago
No Image

'അവൻ 11 പൊസിഷനുകളിലും ബാറ്റ് ചെയ്യാൻ കഴിവുള്ളവൻ'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്

Cricket
  •  3 hours ago
No Image

കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala
  •  3 hours ago
No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  3 hours ago
No Image

വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

Kerala
  •  4 hours ago
No Image

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

crime
  •  4 hours ago
No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  4 hours ago
No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  4 hours ago