റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ
റിയാദ്: ലുലുവിന്റെ സഊദി അറേബ്യയിലെ 71 മത്തെ സ്റ്റോർ റിയാദ് തുവൈഖിൽ പ്രവർത്തനം ആരംഭിച്ചു. സഊദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി ഹൈപർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽ അജ്‌ലാൻ, സഊദി അറേബ്യയിലെ യു.എ.ഇ അംബാസഡർ മതർ സലീം അൽ ദാഹിരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
'സൗദി വിഷൻ 2030'ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് തുവൈഖിലെ ലുലു ഹൈപർ മാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർഥ്യമാകുന്നതെന്നും എം.എ യൂസഫലി വ്യക്തമാക്കി.
65,000 സ്ക്വയർ ഫീറ്റിലുള്ള തുവൈഖ് ലുലു ഹൈപ്പർ മാർക്കറ്റിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ലുലു ഗ്രൂപ്പ് എക്സി. ഡയരക്ടർ എം.എഅഷറഫ് അലി, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയരക്ടർ എം.എ സലിം, സഊദി ലുലു ഡയരക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
Summary: New Lulu Hypermarket opens in Riyadh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."