HOME
DETAILS

കമ്പനി സെക്രട്ടറി കോഴ്‌സിന് അപേക്ഷിക്കാം

  
backup
September 08 2016 | 19:09 PM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8

കോര്‍പറേറ്റ് മേഖലയിലും മറ്റും കമ്പനി സെക്രട്ടറിയാകുന്നതിനുള്ള കമ്പനി സെക്രട്ടറി കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് (ഐ.സി.എസ്.ഐ) ഇതിനായുള്ള പഠനപരിശീലനങ്ങളും പരീക്ഷകളും നടത്തുന്നതും മെമ്പര്‍ഷിപ്പ് നല്‍കുന്നതും.
കോഴ്‌സിന്റെ വിവിധഘട്ടങ്ങളായ ഫൗണ്ടേഷന്‍, എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ പ്രോഗ്രാമുകളാണ് ചെയ്യേണ്ടത്. തുടര്‍ന്നു പ്രീ മെമ്പര്‍ഷിപ്പ് ട്രെയ്‌നിങ് വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മെമ്പര്‍ഷിപ്പ് ലഭിക്കുക. ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് ഈ മാസം 30വരെ രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ്ടു, തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും ഇതിന് അര്‍ഹതയുണ്ട്. 2017 ജൂണ്‍ സെഷനിലെ പരീക്ഷയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. രജിസ്‌ട്രേഷന് 4,500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗം, വികലാംഗര്‍, മിലിട്ടറി, പാരാമിലിട്ടറി ഫോഴ്‌സിലെ ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കു ഫീസിളവ് ലഭിക്കും.
ഫൗണ്ടേഷന്‍ പരീക്ഷ വിജയിക്കുന്നവര്‍ക്കും ഫൈന്‍ ആര്‍ട്‌സ് ഒഴികെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അടുത്തഘട്ടമായ എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാം. ഐ.സി.എസ്.ഐയുടെ ചെന്നൈ സതേണ്‍ റീജ്യണല്‍ ഓഫിസിനു കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മംഗളൂരു, സേലം, മധുര, മൈസൂരു, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, അമരാവതി എന്നിവിടങ്ങളില്‍ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദൂരപഠന സൗകര്യവും ലഭ്യമാണ്. ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ബിസിനസ് എന്‍വയേണ്‍മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്, ബിസിനസ് മാനേജ്‌മെന്റ്, എത്തിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബിസിനസ് ഇക്കണോമിക്‌സ്, ഫണ്ടമെന്റല്‍ ഓഫ് അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ് എന്നീ നാലു വിഷയങ്ങളാണുള്ളത്. തുടര്‍ന്നുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് കമ്പനി ലോ, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്, ഇക്കണോമിക്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ലോസ്, ടാക്‌സ് ലോസ് ആന്‍ഡ് പ്രാക്ടീസ്, കമ്പനി അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റിങ് പ്രാക്ടിസ്, കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലോസ്, ഇന്‍ഡസ്ട്രിയല്‍ ലേബര്‍ ആന്‍ഡ് ജനറല്‍ ലോസ് എന്നീ വിഷയങ്ങളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: h-ttp:www.icsi.e-du



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago