HOME
DETAILS

തലാസീമിയ ​രോ​ഗത്തിന് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

  
Web Desk
October 25, 2025 | 2:30 PM

Seven-year-old thalassaemia patient tests HIV positive after receiving blood transfusion family alleges blood bank transmission

ഝാർഖണ്ഡ്: തലാസീമിയ രോഗത്തിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരന് എച്ച്ഐവി പോസിറ്റീവായത് വിവാദമാകുന്നു. ചികിത്സയുടെ ഭാഗമായി ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് സ്വീകരിച്ച രക്തത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലാണ് സംഭവം. ഗുരുതരമായ തലാസീമിയ രോഗിയായ കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇതിനോടകം ഏകദേശം 25 യൂണിറ്റോളം രക്തമാണ് നൽകിയിരുന്നത്. ബ്ലഡ് ബാങ്കിൽ നിന്ന് ലഭിച്ച രക്തത്തിലൂടെയാണ് കുട്ടിക്ക് എച്ച്ഐവി ബാധിച്ചതെന്ന് കുടുംബം ഇന്നലെ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ആരോപണങ്ങളെ തുടർന്ന് റാഞ്ചിയിൽ നിന്നുള്ള അഞ്ചംഗ അന്വേഷണ സംഘം ഇന്ന് ജില്ലാ ആസ്ഥാനമായ ചൈബാസയിലെത്തി. ഇവർ സദർ ആശുപത്രിയിലും ചൈബാസ ബ്ലഡ് ബാങ്കിലും സന്ദർശനം നടത്തിയതായി ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജ്ഹി പിടിഐയോട് പറഞ്ഞു. ജില്ലാ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. മിനുവിന്റെ നേതൃത്വത്തിൽ മൂന്നംഗ പ്രാദേശിക സമിതിയും സംഭവത്തിൽ അന്വേഷണം നടത്തും. ഈ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, രക്തം നൽകിയതിലൂടെ തന്നെയാണ് അണുബാധയുണ്ടായതെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ലെന്ന് ഡോ. മജ്ഹി വ്യക്തമാക്കുന്നത്. "എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ബ്ലഡ് ബാങ്കിൽ നിന്നുള്ള രക്തം വഴിയാണ് അണുബാധയുണ്ടായതെന്നാണ് ഡോക്ടർ വാദിക്കുന്നത്. ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് ഉൾപ്പെടെ മറ്റ് പല കാരണങ്ങളാലും എച്ച്ഐവി അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു. അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുൻപ്, കുട്ടിക്ക് രക്തം നൽകിയ ദാതാക്കളെ ഉൾപ്പെടെ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു. മഞ്ജരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

 

 

A seven-year-old boy in Jharkhand, being treated for thalassaemia, has tested HIV positive. The child's family alleges that the infection was transmitted through a blood transfusion received from a blood bank as part of his ongoing treatment, during which he received approximately 25 units of blood. Authorities have launched an investigation into the claims, with a five-member team from Ranchi visiting the district to look into the matter. While the district civil surgeon confirmed the HIV diagnosis, he stated it's too early to definitively blame the blood bank, suggesting other possibilities like the reuse of needles must also be investigated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  3 hours ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  3 hours ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  4 hours ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  4 hours ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  4 hours ago
No Image

ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു

crime
  •  4 hours ago
No Image

റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി

National
  •  5 hours ago