ഓണ്‍ലൈന്‍ പൂക്കള-മൈലാഞ്ചിക്കൈ മത്സരം
കോഴിക്കോട്: പരിസ്ഥിതി സൗഹൃദത്തോടെ ഓണവും പെരുന്നാളും ആഘോഷിക്കുക എന്ന സന്ദേശവുമായി ഓണ്‍ലൈന്‍ പൂക്കള-മൈലാഞ്ചിക്കൈ മത്സരം സംഘടിപ്പിക്കുന്നു. വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതു പ്രോത്സാഹിപ്പിച്ചുള്ള ഹരിതപുരസ്‌കാരം സമ്മാനപദ്ധതിയുടെ ഭാഗമായി ജെ.സി.ഇ.എം ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണു മത്സരം സംഘടിപ്പിക്കുന്നത്. ഗൃഹാങ്കണങ്ങളിലോ സ്ഥാപനങ്ങളിലോ നടത്തപ്പെട്ട പൂക്കളത്തിന്റെ ചിത്രം ംംം.ഴൃലലിരഹലമിലമൃവേ.ീൃഴ എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയാണു വേണ്ടത്. പൂക്കളത്തിന്റെ ചിത്രവും പൂക്കളത്തോടൊപ്പമുള്ള സെല്‍ഫിയും മല്‍സരത്തിന് അയക്കണം.
മൈലാഞ്ചിക്കൈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മൈലാഞ്ചിയിട്ട കൈയുടെ ചിത്രവും അവര്‍ നട്ടുവളര്‍ത്തുന്ന വൃക്ഷത്തൈയുടെ കൂടെ മൈലാഞ്ചിക്കൈ കാണിച്ചുള്ള ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ പൂക്കള-മൈലാഞ്ചിക്കൈ മത്സരത്തില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ക്ക് അഞ്ചുപവന്‍ സ്വര്‍ണവും കുടുംബശ്രീ, കോഴിക്കോട് കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന 'സ്‌നേഹപാലിക 2016' പൂക്കള മത്സരത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് അഞ്ചുപവന്‍ സ്വര്‍ണവും സമ്മാനമായി നല്‍കും. ംംം.മ2്വ4വീാല.രീാ എന്ന ആര്‍ക്കിടെക്ചറല്‍ വെബ്‌സൈറ്റാണു സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
പരിപാടിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലോഞ്ചിങ് ഈമാസം ഒന്‍പതിന് കോഴിക്കോട് തളിയില്‍ ഹ്യൂമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റോഷി സ്‌കൂളില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍, നാസര്‍ പട്ടയില്‍, കെ. ഇഖ്ബാല്‍, അന്‍വര്‍ സാദിഖ്, പ്രശോഭ് ഒതയോത്ത്, സതീശന്‍ കോറോത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."