'ലേഡി കൂള്‍' പലിശരഹിത വായ്പാപദ്ധതിയുമായി കാലിക്കറ്റ് സിറ്റി സഹകരണബാങ്ക്
കോഴിക്കോട്: വീടുകളില്‍ എയര്‍കണ്ടീഷന്‍ സ്ഥാപിക്കുന്നതിനായി കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് 'ലേഡി കൂള്‍' എന്ന പേരില്‍ വനിതകള്‍ക്കു പലിശരഹിത വായ്പാ പദ്ധതി ആരംഭിക്കുന്നു. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു പലിശയില്ലാതെ 18 മാസം കൊണ്ടു മുതല്‍തുക തിരിച്ചടയ്ക്കാവുന്ന തരത്തിലാണു പദ്ധതിയെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രമുഖ എ.സി കമ്പനിയായ ഡൈക്കിനുമായി സഹകരിച്ചാണു വായ്പാപദ്ധതി നടപ്പാക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്കു വേണ്ടി നടപ്പാക്കിയ വനിതാ സെല്‍ഫി, ലേഡി ഫ്രീഡം തുടങ്ങിയ വായ്പാപദ്ധതികള്‍ വിജയമായതിനെ തുടര്‍ന്നാണ് ലേഡി കൂള്‍ പദ്ധതി ആരംഭിച്ചത്. സ്ത്രീകള്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനവും ലേഡീസ് ഫെസ്റ്റ് എന്ന പേരില്‍ ഉല്‍പന്നപ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍. സുഭാഷ് ബാബു, പി. ദാമോദരന്‍, സാജു ജെയിംസ്, വി.എ റജില പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."