HOME
DETAILS

ഇന്‍ഡ്യ സഖ്യം 300 സീറ്റുകള്‍ നേടും: എം.എം ഹസന്‍ - INTERVIEW

  
സബീല്‍ ബക്കര്‍
April 02 2024 | 04:04 AM

India alliance will win 300 seats: MM Hasan

കൊച്ചി: ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മാണം നടക്കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് രാജ്യം എത്തിപ്പെട്ടിരിക്കുകയാണ്. സാമൂഹ്യ- സാമ്പത്തിക അസമത്വം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നു. രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ വിവേചനപരമായ നടപടികള്‍ക്ക് വിധേയരാകുന്നു. ജനാധിപത്യ സമൂഹത്തില്‍ ഭരണകൂടത്തെ ഭയപ്പെട്ടുകൊണ്ട് പൗരസമൂഹത്തിന് ജീവിക്കേണ്ടി വരുന്നുവെന്നത് ഖേദകരമായ സ്ഥിതിവിശേഷമാണ്. കെ.പി.സി.സി ആക്ടിങ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറുമായ എം.എം ഹസന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറയുന്നു.

തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാവി...
ഇന്ത്യ സഖ്യം 300ലേറെ സീറ്റ് നേടി അധികാരത്തിലെത്തും. നിലവിലെ സാഹചര്യത്തിലുള്ള ലോക് സഭാ  തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്.

ഈ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നതെങ്ങനെ

രാജ്യത്തിന്റെ ഭരണഘടനയെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായാണ് കോണ്‍ഗ്രസ് ഈ അവസരത്തെ കാണുന്നത്. ജനങ്ങള്‍ക്ക് മേല്‍ വിലക്കയറ്റം കനത്ത പ്രഹരമായി മാറിയിരിക്കുന്നു. ഇന്ധന വിലവര്‍ധന  വലിയൊരു യഥാര്‍ഥ്യമായി നമുക്ക് മുന്നിലുണ്ട്.

വന്‍കിട മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്
സാധാരണ ജനങ്ങളെ സഹായിക്കുന്ന ഒരു സമീപനവും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയില്ല. കഴിഞ്ഞ 10 വര്‍ഷം രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഒരു മുന്നേറ്റവും സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ല. കുറെ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും ഗുണം ഉണ്ടായതല്ലാതെ സാധാരണക്കാരന് ഒരു ഗുണവും ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ല. അഴിമതിപ്പണമാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നത്. 

ബി.ജെ.പിയുടെ നിലവിലുള്ള തീരുമാനങ്ങള്‍ പരാജയഭീതി കാരണമാണോ
രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ജയിലിലാണ്. രാജ്യത്ത് ഏറ്റവും വലിയ അഴിമതി നടത്തിയവര്‍ പുറത്തുള്ളപ്പോഴാണ് രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ജയിലി കഴിയുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രതികാര രാഷ്ട്രീയം നടത്തുകയാണ് ബി.ജെ.പി. പരാജയഭീതി കൊണ്ടാണ് ബി.ജെ.പി പ്രതിപക്ഷ കക്ഷികളെ വേട്ടായാടുന്നത്. ഐക്യരാഷ്ട്ര സഭ പോലും ഈ ഫാസിസ്റ്റ് നടപടികളില്‍ ആശങ്ക രേഖപ്പെടുത്തി. എത്രയൊക്കെ വേട്ടയാടിയാലും കോണ്‍ഗ്രസ് മുന്നേറുക തന്നെ ചെയ്യും. 

തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിധിയെഴുത്താകുമോ?
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള താക്കീത് കൂടിയാകും തെരഞ്ഞെടുപ്പ് ഫലം. പെന്‍ഷന്‍ ഏഴുമാസമായി മുടങ്ങിക്കിടക്കുന്നു. പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം വൃദ്ധ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സര്‍ക്കാരാണ് ഉത്തരവാദി. എല്ലാ മേഖലകളെയും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടടിച്ചു. 21% ക്ഷാമബത്ത കുടിശ്ശികയാണ്.  സര്‍ക്കാര്‍ ജീവനക്കാരുടെ അവസ്ഥ പോലും പരിതാപകരമാണ്. കര്‍ഷകരുടെ അവസ്ഥയും ദയനീയമാണ്. ഇരുസര്‍ക്കാരുകള്‍ മൂലവും ദുരിതം അനുഭവിക്കുന്ന ജനത യു.ഡി.എഫിനൊപ്പം നില്‍ക്കും.

വയനാട്ടിലെ വിദ്യാര്‍ഥിയുടെ മരണം. പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കുകയാണോ?
അക്രമികള്‍ സി.പി.എമ്മുകാരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്കും ഡി.വൈ.എഫ്.ഐക്കാര്‍ക്കും ആരെയും തല്ലാനും കൊല്ലാനും കഴിയുന്ന സ്ഥിതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോരാട്ടം കാരണം വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതെയായി. തൊഴില്‍ ലഭിക്കാത്ത സംസ്ഥാനമായി കേരളം മാറി. നടക്കുന്നത് ഡി.വൈ.എഫ്.ഐക്കാര്‍ക്കുള്ള പിന്‍വാതില്‍ നിയമനം മാത്രമാണ്. ഈ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ബാധ്യത ആണെന്നും എം.എം ഹസന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago