HOME
DETAILS
MAL
പൊതുസ്ഥലത്ത് മാലിന്യം തള്ളിയവര്‍ക്കെതിരേ പൊലിസ് കേസെടുത്തു
backup
September 08 2016 | 23:09 PM
ബാലുശ്ശേരി: എസ്റ്റേറ്റ്മുക്ക്- കക്കയം റോഡില്‍ രാജഗിരിയില്‍ മാലിന്യം തള്ളിയവരെ നാട്ടുകരുടെ സഹായത്താല്‍ പൊലിസ് പിടികൂടി കേസെടുത്തു.
മാലിന്യങ്ങള്‍ പരിശോധിച്ചപ്പോള്‍ താമരശ്ശേരിയിലെ ഒരു ബേക്കറി കൂള്‍ബാറിലെ അഡ്രസ് അടങ്ങിയ ബില്ലുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ താമരശ്ശേരി സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലെ മാലിന്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലിസ് ബേക്കറി ഉടമയോട് മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കുറ്റത്തിന് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."