HOME
DETAILS

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

  
October 28, 2025 | 5:05 AM

uae fuel prices for november expectations of a price drop

ദുബൈ: നവംബറിലെ ഇന്ധനവില ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ് യുഎഇ. അതേസമയം, ഒക്‌ടോബറിലെ വിലവർധനവിന് ശേഷം നവംബറിൽ വില കുറയുമെന്നുള്ള പ്രതീക്ഷയിലാണ് യുഎഇയിലെ വാഹനമോടിക്കുന്നവർ.

ആഗോള എണ്ണവിലയിലുണ്ടായ ഇടിവും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിലെ അയവും പമ്പുകളിലെ വില കുറയുന്നതിന് വഴിതെളിച്ചേക്കാം. എന്നിരുന്നാലും, വരും ദിവസങ്ങളിൽ ആഗോള വിപണി എങ്ങനെ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ഒക്‌ടോബറിൽ, യുഎഇയിലെ പെട്രോൾ വിലയിൽ 7-8 ഫിൽസിന്റെ നേരിയ വർധനവാണുണ്ടായത്. ഇതനുസരിച്ച് ഒക്ടോബറിലെ ഇന്ധന വില ഇങ്ങനെയാണ്. 

  • സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 2.77 ദിർഹമായി ഉയർന്നു.
  • സ്പെഷ്യൽ 95 ന് 2.66 ദിർഹം.
  • ഇ-പ്ലസ് 91 ന് 2.58 ദിർഹം.
  • ഡീസൽ വില Dh2.66 ദിർഹത്തിൽ നിന്ന് 2.71 ദിർഹം ആയി വർധിച്ചു.

2015-ൽ രാജ്യത്ത് ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയ ശേഷം, പ്രതിമാസ വില ക്രമീകരണങ്ങൾ ആഗോള എണ്ണ പ്രവണതകളെ ആശ്രയിച്ചാണ് നടക്കുന്നത്. ക്രൂഡ് ഓയിലിന് വില കൂടുമ്പോൾ ഇന്ധനവില ഉയരുകയും, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവില കുറയുകയും ചെയ്യും.

ആഗോള വിപണിയിലെ ചാഞ്ചാട്ടം

യുഎസിലെ പുതിയ ഉപരോധങ്ങൾ റഷ്യയിലെ പ്രധാന ഉത്പാദകരെ പിടിച്ചുലച്ചതിനെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ഒരു ഘട്ടത്തിൽ 5.4 ശതമാനം ഉയർന്ന് 66 ഡോളറിന് അടുത്ത് വ്യാപാരം നടത്തി.

ഈ നീക്കം ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിന് കാരണമായി. ഡിമാൻഡ് വർധിച്ചാൽ ഒപെക് (OPEC) ഉത്പാദനം വർധിപ്പിച്ചേക്കുമെന്ന് കുവൈത്ത് ഓയിൽ മന്ത്രി സൂചന നൽകി. അതേസമയം, എണ്ണവിലയിൽ വർധനവ് ഉണ്ടാകനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

The UAE is set to announce the November fuel prices soon. Following the price hike in October, drivers in the UAE are hoping for a rate cut in November.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  8 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  8 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  8 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  8 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  8 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  8 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  8 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  8 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  8 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  8 days ago