HOME
DETAILS

ദുബൈയിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം; ഭക്ഷണം ഇനി പറന്നെത്തും, ആദ്യ റൂട്ട് നാദ് അൽ ഷെബ ഏരിയയിൽ

  
October 28, 2025 | 6:18 AM

dubai launches drone delivery service in nad al sheba

ദുബൈ: ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ദുബൈ. നാദ് അൽ ഷെബ ഏരിയയിലാണ് ദുബൈയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി റൂട്ട് ആരംഭിച്ചത്. നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌കാണ് ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കുക.

നാദ് അൽ ഷെബ പ്രദേശത്തുള്ള ഉപഭോക്താക്കൾക്ക് 'കീറ്റാ ഡ്രോൺ' (Keeta Drone) വഴി ഓർഡർ നൽകാം. അവന്യൂ മാളിലെ (Avenue Mall) റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നുമുള്ള ഭക്ഷണ പാനീയങ്ങളാണ് ഇത്തരത്തിൽ എത്തിക്കുക. നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌കിന്റെ മുറ്റത്തുള്ള സ്വീകരണ കേന്ദ്രത്തിലേക്ക് ഓർഡറുകൾ ഡ്രോൺ വഴി എത്തിച്ചു നൽകും. ഉദ്ഘാടനത്തിന് ശേഷം, ആദ്യ ഓർഡർ നൽകിയ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ഭക്ഷണ പാനീയങ്ങൾ എത്തിച്ചു നൽകി.

പൊതു-സ്വകാര്യ പങ്കാളിത്തം

പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ, പരിസ്ഥിതി സൗഹൃദവും സ്മാർട്ടും, വേഗതയേറിയതുമായ ഡെലിവറി സേവനങ്ങൾ നൽകുന്നതിന്റെ ഉദാഹരണമാണ് നാദ് അൽ ഷെബയിലെ ഈ ഡ്രോൺ ഡെലിവറി റൂട്ട്.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ്, കീറ്റാ ഡ്രോൺ എന്നിവർ സംയുക്തമായാണ് ഈ പദ്ധതി ആരംഭിച്ചത്. 

The Dubai Civil Aviation Authority (DCAA), in collaboration with the Islamic Affairs and Charitable Activities Department (IACAD) and Keeta Drone, has launched a new drone delivery service in Nad Al Sheba. This initiative marks a significant milestone in Dubai's push towards advanced aerial logistics and smart mobility solutions .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഇന്റർനാഷണൽ സിറ്റിയിലെ താമസക്കാർ കൂട്ടത്തോടെ കാറുകൾ വിൽക്കുന്നതിനു പിന്നിലെ രഹസ്യം ഇത്!

uae
  •  12 days ago
No Image

മണിപ്പൂർ എം.എൽ.എയുടെ മൃതദേഹം; ആവശ്യങ്ങൾ അംഗീകരിക്കുംവരെ സംസ്കരിക്കില്ലെന്ന് ഗോത്രസമൂഹം

National
  •  12 days ago
No Image

മുളകിന് വില ഉയരും; മഞ്ഞൾ ഉൽപാദനം വർധിക്കും; ഇഞ്ചിവില ചൈന നിർണയിക്കുന്ന സാഹചര്യം 

Kerala
  •  12 days ago
No Image

മുണ്ടക്കൈ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഇന്ന്

Kerala
  •  12 days ago
No Image

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

കോഴിക്കോട് മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Kerala
  •  12 days ago
No Image

യുഎഇ ഭരണാധികാരികൾക്ക് ഇഫ്താർ വിരുന്നൊരുക്കി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; അതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്റും

uae
  •  12 days ago
No Image

ദുബൈയിലെ കരാമയിൽ കെട്ടിടത്തിൽ തീപിടുത്തം; സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

uae
  •  12 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Kerala
  •  12 days ago
No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  13 days ago