കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ
ദുബൈ: സാധാരണ കാണുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് നടത്തുന്ന 'ക്യൂആർ ഫിഷിംഗ്' (QR Phishing) എന്ന പുതിയ സൈബർ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുബൈ സൈബർ സുരക്ഷാ കേന്ദ്രം.
ക്യൂആർ ഫിഷിംഗ്
'ക്വിഷിംഗ്' (Quishing) എന്നറിയപ്പെടുന്ന ഈ സൈബർ തട്ടിപ്പ് പുതിയതും അതിവേഗം പടരുന്നതുമാണെന്ന് ദുബൈ സൈബർ സുരക്ഷാ കേന്ദ്രം വ്യക്തമാക്കുന്നു. വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ വ്യാജ ക്യുആർ കോഡുകൾ ഉപയോഗിക്കുന്ന ഒരു തരം ഫിഷിംഗ് രീതിയാണിത്.
പാർക്കിംഗ് പേയ്‌മെന്റുകൾ, സൗജന്യ വൈഫൈ ആക്സസ്, അല്ലെങ്കിൽ പ്രൊമോഷൻ ഓഫറുകൾ എന്നിവയ്ക്കുള്ള സാധാരണ ക്യുആർ കോഡുകളിലൂടെയുള്ള ഇത്തരം തട്ടിപ്പുകൾ യുഎഇയിൽ വർധിച്ചുവരികയാണ്.
തട്ടിപ്പിന്റെ രീതി
തട്ടിപ്പുകാർ പാർക്കിംഗ് മീറ്ററുകൾ, കഫേ വിൻഡോകൾ, അല്ലെങ്കിൽ പ്രൊമോഷൻ പോസ്റ്ററുകൾ എന്നിവിടങ്ങളിലെ യഥാർത്ഥ ക്യുആർ കോഡുകൾക്ക് മുകളിൽ വ്യാജ ക്യുആർ കോഡ് ഉൾപ്പെടുത്തിയ സ്റ്റിക്കർ ഒട്ടിക്കുന്നു.
ഇത് സ്കാൻ ചെയ്താൽ, നിങ്ങളുടെ ഫോൺ വിശ്വസനീയമായി തോന്നിക്കുന്ന ഒരു തട്ടിപ്പ് വെബ്സൈറ്റിലേക്ക് പോകും. തുടർന്ന്, ഇരകളെ വ്യക്തിഗത വിവരങ്ങൾ, ലോഗിൻ ക്രെഡൻഷ്യലുകൾ, അല്ലെങ്കിൽ ബാങ്ക് കാർഡ് നമ്പറുകൾ എന്നിവ നൽകാൻ ഇരകളെ പ്രേരിപ്പിക്കും. തുടർന്ന്, ഈ വിവരങ്ങൾ ഉടൻ തന്നെ മോഷ്ടിക്കപ്പെടുകയും ചെയ്യും.
"ആളുകൾ ക്യുആർ കോഡുകളെ വിശ്വസിക്കുകയും എല്ലാ ദിവസവും ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ഇത് സമർത്ഥവും അപകടകരവുമായ ഒരു തട്ടിപ്പാണ്," ദുബൈ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാരിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
തട്ടിപ്പുകാരിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പൊതുജനങ്ങൾ ചില ലളിതമായ നടപടികൾ പാലിക്കണമെന്ന് ദുബൈ സൈബർ സുരക്ഷാ കേന്ദ്രവും പൊലിസും വ്യക്തമാക്കി.
സ്കാൻ ചെയ്യുന്നതിനുമുമ്പ് പരിശോധിക്കുക
ക്യുആർ കോഡ് ഒരു സ്റ്റിക്കർ ആണോ അതോ എന്തെങ്കിലും കൃത്രിമം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. അങ്ങനെയാണെങ്കിൽ, സ്കാൻ ചെയ്യാതിരിക്കുക.
വെബ്സൈറ്റ് പരിശോധിച്ചുറപ്പിക്കുക
സ്കാൻ ചെയ്ത ശേഷം, വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ് വിലാസം ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സ്പെല്ലിംഗ് മിസ്റ്റേക്കുകളോ അസാധാരണമായ ഡൊമെയ്ൻ എൻഡിംഗുകളോ ശ്രദ്ധിക്കുക.
ഔദ്യോഗിക ആപ്പുകൾ ഉപയോഗിക്കുക
പേയ്‌മെന്റുകൾക്കോ സർക്കാർ സേവനങ്ങൾക്കോ പൊതു ക്യുആർ കോഡുകൾക്ക് പകരം എപ്പോഴും ഔദ്യോഗിക ആപ്പുകളോ, വെബ്‌സൈറ്റുകളോ ഉപയോഗിക്കുക.
ഉപകരണങ്ങൾ സുരക്ഷിതമാക്കുക
സംശയാസ്പദമായ ലിങ്കുകൾ തടയാൻ കഴിയുന്ന ഏറ്റവും പുതിയ ആന്റിവൈറസ് അല്ലെങ്കിൽ സുരക്ഷാ സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
The UAE Cybersecurity Council has issued a warning about a significant increase in QR code scams, where fraudsters place fake codes in public areas to steal personal and financial information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."