ആഘോഷങ്ങള്‍ അടുത്തിട്ടും നഗരത്തില്‍ വിപണി ഉണര്‍ന്നില്ല
കാഞ്ഞങ്ങാട്; ബലിപെരുന്നാള്‍,ഓണം തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തിട്ടും നഗരത്തിലെ വിപണികള്‍ ഉണര്‍ന്നില്ല. തെരുവോര കച്ചവടക്കാരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവില്‍പ്പനക്കാരും മറ്റും നഗരത്തില്‍ താവളമടിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്ത് ജനങ്ങള്‍ നഗരത്തിലെത്താത്തതാണ് വിപണി ഉണരാതിരിക്കാന്‍ കാരണം.
നഗരത്തില്‍ കെ.എസ്.ടി.പി നേതൃത്വത്തില്‍ നടന്നു വരുന്ന പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാല്‍ പുനര്‍നിര്‍മ്മാണ ജോലികളും മറ്റും നടന്നു വന്നിരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയെത്തിയിരുന്ന ജനങ്ങള്‍ കാല്‍നട യാത്ര പോലും ദുസ്സഹമായ തരത്തിലായിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തെ ആശ്രയിച്ചിരുന്ന ആയിരകണക്കിന് ജനങ്ങള്‍ ജില്ലയിലെ മറ്റു നഗരങ്ങളെ ആശ്രയിച്ചതായാണ് സൂചന. പതിവിന് വിപരീതമായി ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞത് വഴിയോര കച്ചവടക്കാരേയും തളര്‍ത്തുന്നു. വസ്ത്ര വ്യാപാര കടകളിലൊക്കെയും വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാധാരണയായി ഉണ്ടാകുന്ന തിരക്കുകള്‍ മാത്രമാണ് നഗരത്തിലെ പല കടകളിലും ദൃശ്യമാകുന്നത്. അടുത്ത രണ്ടു ദിവസത്തിനിടയില്‍ നഗരത്തില്‍ ജനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."