HOME
DETAILS

കുവൈത്ത്: സൂഖ് അൽ-മുബാറക്കിയയിൽ പുകവലി, വളർത്തു മൃ​ഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് നിരോധനം

  
October 29, 2025 | 1:42 PM

kuwait municipality enhances visitor experience at historic souq al-mubarakiya

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പ്രശസ്തമായതും പഴക്കമേറിയതുമായ മാർക്കറ്റുകളിലൊന്നായ സൂഖ് അൽ-മുബാറക്കിയയിൽ (Souq Al-Mubarakiya), സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. മാർക്കറ്റ് വൃത്തി, സുരക്ഷ എന്നിവ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. അറബിയിലും ഇംഗ്ലീഷിലുമായാണ് ഈ ബോർഡുകൾ തയ്യാറാക്കിയിട്ടുള്ളത്. സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം മാർക്കറ്റിൽ പാലിക്കേണ്ട പ്രധാനപ്പെട്ട നിയമങ്ങളും ബോർഡ് ഓർമ്മിപ്പിക്കുന്നു.

മാർക്കറ്റിൽ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ

മുബാറക്കിയ മാർക്കറ്റിൽ പാലിക്കേണ്ട പ്രധാന നിബന്ധനകൾ ഇവയാണ്:

  • തറയിൽ ഇരിക്കാൻ പാടില്ല.
  • നിർദ്ദേശിച്ചിട്ടുള്ള സ്ഥാനങ്ങളിൽ നിന്ന് കസേരകൾ മാറ്റാൻ അനുവാദമില്ല.
  • മാർക്കറ്റ് ഏരിയയിൽ വളർത്തു മൃഗങ്ങളെ (Pets) അനുവദിക്കില്ല.
  • സൈക്കിളുകൾ, സ്‌കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
  • മാർക്കറ്റിനുള്ളിൽ പുകവലിക്കാൻ പാടില്ല.

മാർക്കറ്റിന്റെ സാംസ്കാരികപരമായ ആകർഷണം നിലനിർത്തുക, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാക്കുക, എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. 

മാർക്കറ്റിലെ തിരക്ക് കുറക്കാനും, ഇടുങ്ങിയ വഴികളിലെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമായാണ് സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, സ്‌കൂട്ടറുകൾ എന്നിവയുടെയും, വളർത്തു മൃഗങ്ങളുടെയും പ്രവേശനം നിരോധിച്ചിരിക്കുന്നത്.

കുവൈത്തിന്റെ പൈതൃകത്തിന്റെയും, വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രതീകമായി നിലനിൽക്കുന്ന ഒന്നാണ് അൽ-മുബാറക്കിയ മാർക്കറ്റ്. അതിനാൽ തന്നെ, മാർക്കറ്റിലെ സന്ദർശക സുരക്ഷ, ശുചിത്വം, പൊതുക്രമം എന്നിവ നിലനിർത്താനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് ഈ പുതിയ ബോർഡുകൾ.

The Kuwait Municipality has taken steps to improve the visitor experience at Souq Al-Mubarakiya, one of Kuwait's oldest and most famous markets. To maintain cleanliness and safety, the municipality has installed boards with guidelines for visitors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  20 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു

Kerala
  •  20 hours ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  20 hours ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  21 hours ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  21 hours ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  21 hours ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  21 hours ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  a day ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  a day ago