"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഒൻപതാം പതിപ്പ് 2025 നവംബർ ഒന്ന് മുതൽ ആരംഭിക്കും. നവംബർ ഒന്നിന് ആരംഭിക്കുന്ന ചലഞ്ച്, നവംബർ 30 വരെ നീണ്ടുനിൽക്കും. "ഫൈൻഡ് യുവർ ചാലഞ്ച്" എന്ന ആകർഷകമായ പ്രമേയത്തിലൊരുങ്ങുന്ന ചാലഞ്ചിന്റെ ഭാഗമായി ഒരു മാസക്കാലം ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടനവധി കായിക, ഫിറ്റ്നസ് പരിപാടികൾ അരങ്ങേറും.
Dubai Fitness Challenge 2025 unveils action-packed calendar as it marks return with engaging ‘Find Your Challenge’ theme.https://t.co/tV4bTSptQ5 pic.twitter.com/0tYF4ikAzD
— Dubai Media Office (@DXBMediaOffice) October 28, 2025
ചാലഞ്ചിന്റെ പ്രധാന ഹൈലൈറ്റുകൾ:
ഈ വർഷത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ചിലെ പ്രധാന പരിപാടികളുടെ തീയതികൾ:
ദുബൈ റൈഡ് (സൈക്ലിംഗ്) – 2025 നവംബർ 2
ദുബൈ സ്റ്റാൻഡ് അപ്പ് പാഡിൽ – 2025 നവംബർ 8, 9 തീയതികളിൽ
ദുബൈ റൺ (ഓട്ടം) – നവംബർ 23
ദുബൈ യോഗ – നവംബർ 30
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വൈവിധ്യമാർന്ന ഫിറ്റ്നസ് പരിപാടികൾ ഈ ചലഞ്ചിന്റെ പ്രധാന ആകർഷണമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
30 ദിവസത്തെ ഈ ചലഞ്ചിന്റെ ഭാഗമായി, ദിനവും 30 മിനിറ്റ് വ്യായാമമോ കായിക പ്രവർത്തനങ്ങളോ നടത്താൻ ദുബൈ ഫിറ്റ്നസ് ചലഞ്ച് പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ദുബൈയെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കുക എന്ന ലക്ഷ്യത്തോടെ 2017-ൽ ദുബൈ കിരീടാവകാശി എച്ച്.എച്ച്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി ആരംഭിച്ചത്.
The Dubai Fitness Challenge (DFC) is set to kick off its 9th edition on November 1, 2025, and will run until November 30, 2025. This year's theme, "Find Your Challenge," promises an exciting lineup of fitness activities and events across Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."