HOME
DETAILS

ഡിസ്നിലാൻഡ് അബൂദബി: എപ്പോൾ തുറക്കും? എന്തൊക്കെ പ്രതീക്ഷിക്കാം?; കൂടുതലറിയാം

  
October 29, 2025 | 1:08 PM

disneyland abu dhabi the middle easts first disney theme park

അബൂദബി: മിഡിൽ ഈസ്റ്റിലെ ആദ്യ ഡിസ്നിലാൻഡ് എന്ന ഖ്യാതിയോടെ ഡിസ്നിലാൻഡ് അബൂദബിയുടെ മണ്ണിലേക്ക് എത്തുകയാണ്. മെയ് മാസത്തിലായിരുന്നു മിറൽ (Miral) കമ്പനിയും വാൾട്ട് ഡിസ്നി കമ്പനിയും ചേർന്ന് ഡിസ്നിലാൻഡ് അബൂദബി പ്രഖ്യാപിച്ചത്. 

അമേരിക്കയിലെ കാലിഫോർണിയ, ഫ്ലോറിഡ, ടോക്കിയോ, പാരീസ്, ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ പ്രശസ്തമായ റിസോർട്ടുകൾക്ക് ശേഷം ലോകമെമ്പാടുമുള്ള ഏഴാമത്തെ ഡിസ്നി തീം പാർക്കാകും അബൂദബിയിലേത്.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരെ ലക്ഷ്യമിട്ടാണ് ഡിസിനിലാൻഡ് അബൂദബിയിലെത്തുന്നത്. വർഷം തോറും ദശലക്ഷക്കണക്കിന് പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഡിസ്നിലാൻഡ് ഔദ്യോ​ഗികായി പ്രഖ്യാപിച്ചതോടെ തന്നെ ഡിസ്നി ആരാധകരും യാത്രാപ്രേമികളും ഡിസ്നിലാൻഡിന്റെ സ്ഥലം, രൂപകൽപ്പന, പ്രവർത്തനമാരംഭിക്കുന്ന തീയതി എന്നിവയറിയാനയി കാത്തിരിക്കുകയാണ്. 

ഡിസ്നിലാൻഡ് അബൂദബി തുറക്കുന്നത് എപ്പോൾ?

ഡിസ്നിലാൻഡ് അബൂദബി എന്ന് തുറക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ഇത്തരം വലിയ പദ്ധതികളുടെ രൂപകൽപ്പന പൂർത്തിയാക്കാൻ സാധാരണയായി ഒന്ന് മുതൽ രണ്ട് വർഷം വരെ സമയമെടുക്കും. കൂടാതെ, നിർമ്മാണത്തിനായി നാല് മുതൽ ആറ് വർഷം വരെയും എടുക്കുമെന്ന് ഡിസ്നി എക്സ്പീരിയൻസസ് ചെയർമാൻ ജോഷ് ഡി'അമാരോ വ്യക്തമാക്കി.

നിശ്ചയിച്ച സമയപരിധിക്കകം പദ്ധതികൾ പൂർത്തിയാക്കാനായാൽ, 2032 അല്ലെങ്കിൽ 2033 ഓടെ ഡിസ്നിലാൻഡ് അബൂദബി സന്ദർശകർക്കായി തുറക്കാനാണ് സാധ്യത.


 
ഡിസ്നി തീം പാർക്കിന്റെ സ്ഥാനം എവിടെ?

അബൂദബിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ യാസ് ഐലൻഡിലാണ് ഡിസ്നി റിസോർട്ട് സ്ഥാപിക്കുന്നത്. വാർണർ ബ്രോസ് വേൾഡ് അബൂദബി, സീവേൾഡ് യാസ് ഐലൻഡ്, യാസ് വാട്ടർവേൾഡ് തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലവിൽ യാസ് ഐലൻഡിൽ പ്രവർത്തിക്കുന്നുണ്ട്.

അബൂദബി ഡൗൺടൗണിൽ നിന്നും (20 മിനിറ്റ്) ദുബൈയിൽ നിന്നും (ഏകദേശം 50 മിനിറ്റ്) യാസ് ഐലൻഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇത് പ്രാദേശിക, അന്തർദേശീയ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്.

പുതിയ തീം പാർക്കിന്റെ ഔദ്യോഗിക ദൃശ്യങ്ങൾ ഡിസ്നി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ഡിസ്നിലാൻഡ് മികച്ച അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാൾട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ആയ ബോബ് ഇഗർ ഇത് "ഡിസ്നിയുടെ തനിമയും എമിറാത്തിയുടെ തനിമയും" (authentically Disney and distinctly Emirati) സമന്വയിപ്പിച്ച ഒന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഡിസ്നിയുടെ കഥാപറച്ചിൽ രീതിയെ യുഎഇ സംസ്കാരവും ആധുനിക രൂപകൽപ്പനയുമായി സമന്വയിപ്പിച്ചാണ് ഇത് ഒരുക്കുന്നത്.

സന്ദർശകർക്ക് എന്തെല്ലാം പ്രതീക്ഷിക്കാം

  • ഡിസ്നിയുടെ വിനോദ പരിപാടികൾ (signature Disney entertainment).
  • വിവിധ തീമുകളിലുള്ള താമസ സൗകര്യങ്ങൾ.
  • മികച്ച ഡൈനിംഗ്, ഷോപ്പിംഗ് അനുഭവങ്ങൾ.
  • ഡിസ്നിയുടെ പാരമ്പര്യത്തെയും അബൂദബിയുടെ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ റൈഡുകൾ. 

A new entertainment destination is coming to Abu Dhabi, bringing with it the magic of Disney. Miral and The Walt Disney Company have announced a joint venture to create Disneyland Abu Dhabi, set to be a flagship theme park in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

crime
  •  3 hours ago
No Image

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

National
  •  3 hours ago
No Image

"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

uae
  •  3 hours ago
No Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

Kerala
  •  3 hours ago
No Image

ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ

uae
  •  3 hours ago
No Image

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി; നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും

Kerala
  •  4 hours ago
No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  5 hours ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  5 hours ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  6 hours ago