HOME
DETAILS
MAL
അനധികൃത ഭാഗ്യക്കുറികള്‍ കണ്ടെത്താന്‍ സംയുക്ത റെയ്ഡ് നടത്തും
backup
September 09 2016 | 00:09 AM
കാസര്‍കോട്: അനധികൃത ഭാഗ്യക്കുറികള്‍ക്കെതിരെ റവന്യൂ, പോലീസ്, ലോട്ടറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത റെയ്ഡ് നടത്താന്‍ ജില്ലാതല മോണിറ്ററിംഗ് യോഗംതീരുമാനിച്ചു. എ ഡി എമ്മിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ മാനേജര്‍ ശൈലജ കുമാരി, ജില്ല ക്രൈബ്രാഞ്ച് എസ് ഐ കെ വി ദാമോദരന്‍, എസ് ബി സി ഐ ഡി ഇ ശേഖരന്‍, ജില്ലാ ലോട്ടറി ഓഫീസര്‍ തോമസ് വി ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."