മംഗളുരു വിമാനത്താവളത്തില്‍ യാത്രക്കാരനെ തടഞ്ഞുവെച്ചു
കാസര്‍കോട്: മംഗളുരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞു വെച്ച സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി.
ചൊവ്വാഴ്ച സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശിയായ നിസാറിനെ കാരണങ്ങളൊന്നും കൂടാതെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന വിമാനത്താവള അധികൃതരുടെ നടപടി സംബന്ധിച്ചാണ് എം.എല്‍.എ കേന്ദ്രമന്ത്രിക്ക് പരാതി നല്‍കിയത്.
എയര്‍പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രസാദിനോട് കാര്യം തിരക്കിയപ്പോള്‍ യുവാവ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും അതിനാലാണ് യാത്ര നിഷേധിച്ചതെന്നുമാണ് മറുപടി ലഭിച്ചത്.
എന്നാല്‍ മതിയായ രേഖകളുമായി യാത്ര പോകുന്നയാളെ തടഞ്ഞുവെക്കുന്നത് എന്തിന്റെ പേരിലാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടമായി വന്ന് ചോദ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയണമെന്നില്ല.
എന്നാല്‍ അക്കാരണം ചൂണ്ടിക്കാട്ടി യാത്ര നിഷേധിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ് മംഗളൂരു എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്നതെന്നും ഇതിന് അറുതി വരുത്തണമെന്നും സംഭവത്തില്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഷോക്കൗട്ട് നോട്ടീസ് നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സംഭവം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഇമിഗ്രേഷന്‍ ഡയറക്ടര്‍ക്ക് എന്നിവര്‍ക്കും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."