ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: കെഎസ്ഇബി തൊഴിലാളി സംഘടനകൾ നടത്തിയ സമരം ഒത്തുതീർപ്പായി. വൈദ്യുതി മന്ത്രിയുമായി ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനമായത്. 2016, 20021 വർഷങ്ങളിലെ കെഎസ്ഇബി ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം നൽകും. ഡി.എ അനുവദിക്കുന്നതിന് സർക്കാരിന്റെ അംഗീകാരം വേണമെന്ന ഉത്തരവ് റദ്ദാക്കാനും തീരുമാനമായി.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങിയ സംഘടനകൾ കഴിഞ്ഞ 18 ദിവസമായി സമരം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇടപെട്ട് സമരം ഒത്തുതീർപ്പാക്കിയത്. ഇക്കാര്യം നേരിട്ട് ക്യാബിനറ്റിൽ വെക്കുമെന്നും വൈദ്യുതി മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
ഡിഎ അനുവദിക്കുന്നതിനായി സർക്കാരിന്റെ അംഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കും, പെൻഷൻ മാസ്റ്റർ ട്രസ്റ്റിന്റെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഡോ. രാജൻ കമ്മിറ്റി ഉടൻ പ്രവർത്തനം ആരംഭിക്കും, കരാർ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കും, നിലവിലുള്ള മൂന്ന് പിഎസ് സി ലിസ്റ്റിൽ നിന്നും പരമാവധി ആളുകളെ നിയമിക്കും, മറ്റു തസ്തികളിലെ ഒഴിവ് ഉടൻ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യും. ഈ കാര്യങ്ങളാണ് ഇന്ന് നടന്ന യോഗത്തിൽ ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."